ഖത്തര്‍ യൂനിവേഴ്സിറ്റിക്ക് സമീപത്തെ പരിശീലനകേന്ദ്രങ്ങള്ക്കരികെ വായുഗുണനിലവാര പരിശോധനാകേന്ദ്രത്തിെൻറ നിർമാണം നടക്കുന്നു
ദോഹ: അന്തരീക്ഷവായുവിെൻറ ഗുണനിലവാരം നിരീക്ഷിക്കുന്നതിന് ഖത്തര്‍ യൂനിവേഴ്സിറ്റിക്ക് സമീപത്തെ പരിശീലനകേന്ദ്രങ്ങള്ക്കരികെ വായുപരിശോധനാകേന്ദ്രം സ്ഥാപിക്കുന്നു. പരിസ്ഥിതികാര്യ വകുപ്പുമായി ചേര്‍ന്ന് മെക്കാനിക്കല്‍ ഉപകരണവകുപ്പിെൻറ സഹകരണത്തോടെ മുനിസിപ്പാലിറ്റി പരിസ്ഥിതിമന്ത്രാലയമാണ് കേന്ദ്രം സ്ഥാപിക്കുന്നത്. ഖത്തര്‍ ലോകകപ്പ് 2022 സ്റ്റേഡിയങ്ങള്‍ക്കും പരിശീലന വേദികള്‍ക്ക് സമീപത്തെ അന്തരീക്ഷവായുവിെൻറ നിലവാരം നിരീക്ഷിക്കുന്നതിനുള്ള സംയോജിത പരിപാടിയുടെ ഭാഗമായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻറ്ഡ് ലെഗസിയുടെ സഹകരണത്തോടെ കേന്ദ്രം സ്ഥാപിക്കുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
വായു നിരീക്ഷണകേന്ദ്രം സ്ഥാപിക്കുന്ന പരിശീലന കേന്ദ്രങ്ങളിൽ വിദഗ്ധസംഘം സന്ദര്‍ശനം നടത്തി. ഫിഫ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് ഇവ സ്ഥാപിക്കുന്നത്. അന്തരീക്ഷവായുവിെൻറ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും മികച്ച അന്താരാഷ്ട്രമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണിത്. ഇത്തരത്തിലുള്ള 10 കേന്ദ്രങ്ങൾ കൂടി ഖത്തറിൽ സ്ഥാപിക്കുന്നുണ്ട്. രാജ്യത്തുടനീളം ഉയര്‍ന്ന നിലവാരമുള്ള വായു ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
ഇതുവരെയായി വിവിധ സ്ഥലങ്ങളില്‍ എയര്‍ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം ദേശീയശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്. സഞ്ചരിക്കുന്ന വായുഗുണനിലവാര സ്റ്റേഷനുകളും മന്ത്രാലയത്തിെൻറ കീഴിലുണ്ട്. ഫുട്ബാൾ ടൂർണമെൻറുകൾ പോലുള്ള ആളുകൾ ധാരാളമായി എത്തുന്നയിടങ്ങളിൽ ഇത്തരം സ്റ്റേഷനുകളാണ് പ്രവർത്തിക്കുക. ക്ലബ് ലോകകപ്പ് ഫുട്ബാൾ മാച്ചുകൾ നടന്ന സ്റ്റേഡിയങ്ങളിലും ഇവയുടെ പ്രവർത്തനം ഉണ്ടായിരുന്നു. നിലവിൽ കോവിഡ് വാക്സിനേഷൻ നൽകുന്ന ലുസൈലിലെ ഡ്രൈവ് ത്രൂ കേന്ദ്രത്തിലേക്കും സഞ്ചരിക്കുന്ന സ്റ്റേഷെൻറ സേവനം ലഭിക്കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ സ്റ്റേഷനുകളുടെ എണ്ണം 30 ആകുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതിമന്ത്രാലയം മോണിറ്ററിങ് ആൻഡ് എന്‍വയണ്‍മെൻറ് ലബോറട്ടറി വിഭാഗം എയര്‍ ക്വാളിറ്റി വിഭാഗം മേധാവി അബ്ദുല്ല അലി അല്‍ ഖുലൈഫി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.