ദോഹ: ഖത്തറിൽ നാലു നില കെട്ടിടം തകർന്ന് ഒരാൾ മരിച്ചു. ഏഴു പേരെ രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെ ദോഹ അൽ മൻസൂറയിലാണ് കെട്ടിടം തകർന്നുവീണത്. അപകടത്തിൽ ഒരാൾ മരിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ, ഇദ്ദേഹം ഏത് രാജ്യക്കാരനാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഏഴുപേരെ രക്ഷാ പ്രവർത്തകർ പുറത്തെടുത്തു.
രാവിലെ 8.18ഓടെയാണ് നാലു നില കെട്ടിടം തകർന്നു വീണത്. ഏതാനും ഭാഗങ്ങൾ സമീപത്തെ കെട്ടിടത്തിന് മുകളിലും പതിച്ച നിലയിലാണ്. ഖത്തർ സിവിൽ ഡിഫൻസ്, ആംബുലൻസ്, പൊലീസ് ഉൾപ്പെടെയുള്ളവ അതിവേഗ രക്ഷാ പ്രവർത്തനത്തിലൂടെ ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കുകയായിരുന്നു.
കൂടുതൽ പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പിക്കുന്നതിനായി ശ്രമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അൽ മൻസൂറ ബി റിങ്ങ് റോഡിൽ ലുലു എക്സ്പ്രസിന് പിറകിലുള്ള ബഹുനില കെട്ടിടമാണ് തകർന്നത്. പാകിസ്താൻ, ഈജിപ്ത്, ഫിലിപ്പിനോ കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടമാണെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.