നിയമലംഘനം; ട്രാവൽസ് ഏജൻസി ലൈസൻസ് റദ്ദാക്കി
ദോഹ: നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് ദോഹയിൽ ഒരു ട്രാവൽ ഏജൻസിയുടെ ലൈസൻസ് റദ്ദാക്കി. ട്രാവൽ ആൻഡ് എയർ കാർഗോ ഏജൻസികളുടെ പ്രവർത്തനം ക്രമീകരിക്കുന്ന 2025 ലെ 3ാം നമ്പർ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്നാണ് മുഹമ്മദ് നൂർ ടൂർസ് ആൻഡ് ട്രാവൽസ് എന്ന സ്ഥാപനത്തിന്റെ ട്രാവൽ ഏജൻസി ലൈസൻസ് റദ്ദാക്കിയത്.
രാജ്യത്തെ ട്രാവൽ, എയർ കാർഗോ മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാ ഏജൻസികളും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായി പാലിക്കണമെന്നും ഏതെങ്കിലും തരത്തിലുള്ള സേവനങ്ങൾ നൽകുന്നതിന് മുമ്പ് ആവശ്യമായ ലൈസൻസുകൾ ഉറപ്പുവരുത്തണമെന്നും ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.