ഖത്തർ എയർവേസ് കാർഗോ 

ബ്രസൽസ് ഏവിയേഷൻ പുരസ്കാരം ഖത്തർ എയർവേസ് കാർഗോക്ക്

ദോഹ: 15ാമത് ബ്രസൽസ് എയർപോർട്ട് ഏവിയേഷൻ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ 2021ലെ കാർഗോ എയർലൈൻ പെർഫോമൻസ് പുരസ്കാരം ഖത്തർ എയർവേയ്സ് കാർഗോക്ക്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് ഖത്തർ എയർവേയ്സ് കാർഗോ ബ്രസൽസ് എയർപോർട്ട് പുരസ്കാരത്തിന് അർഹമാകുന്നത്.

കൃത്യനിഷ്ഠ, മികച്ച പ്രകടനം, കാർഗോ ശൃംഖലയുടെ വളർച്ച, സുരക്ഷ, പരിസ്ഥിതി സൗഹൃദം എന്നീ മേഖലകളിൽ കഴിഞ്ഞ വർഷം ഖത്തർ എയർവേയ്സ് കാർഗോ നടത്തിയ മികച്ച പ്രകടനത്തിനുള്ള ആദരമാണ് അവാർഡെന്ന് ബ്രസൽസ് വിമാനത്താവളം വെബ്സൈറ്റിൽ അറിയിച്ചു.

ഇത് തുടർച്ചയായ മൂന്നാം തവണയാണ് ഖത്തർ എയർവേയ്സ് കാർഗോ വിഭാഗം മികച്ച പ്രകടനത്തിന് പുരസ്കാരം നേടുന്നതെന്നും ബ്രൂകാർഗോയുടെ വളർച്ചയിൽ ഖത്തർ എയർവേയ്സ് വലിയ പങ്ക് വഹിച്ചതായും ബ്രസൽസ് എയർപോർട്ട് വ്യക്തമാക്കി.

ദോഹക്കും ബ്രസൽസിനുമിടയിൽ ആഴ്ചയിൽ 11 ഷെഡ്യൂൾഡ് സർവീസുകളാണ് ഖത്തർ എയർവേയ്സ് കാർഗോ പ്രവർത്തിപ്പിക്കുന്നത്. എത്യോപ്യൻ എയർലൈൻ കാർഗോ, സിഷ്വാൻ എയർലൈൻസ് കാർഗോ, സിംഗപ്പൂർ എയർലൈൻസ് കാർഗോ എന്നിവരെ പിന്തള്ളിയാണ് ഖത്തർ എയർവേയ്സ് മുന്നിലെത്തിയത്. 

Tags:    
News Summary - Brussels Aviation Award Qatar Airways Cargo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.