ബ്ര​സീ​ലി​‍െൻറ പ​ര​മോ​ന്ന​ത പു​ര​സ്​​കാ​രം പ്ര​സി​ഡ​ൻ​റ്​ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​ക്ക്​

സ​മ്മാ​നി​ക്കു​ന്നു

ഖത്തർ അമീറിന്​ ബ്രസീലി​െൻറ പരമോന്നത പുരസ്​കാരം സമ്മാനിച്ചു

ദോ​ഹ: ഖ​ത്ത​ർ സ​ന്ദ​ർ​ശി​ക്കു​ന്ന ​ബ്ര​സീ​ൽ പ്ര​സി​ഡ​ൻ​റ്​ ​ജ​യ്​​ർ ബോ​ൽ​സോ​നാ​രോ​ക്ക്​ ഹൃ​ദ്യ​മാ​യ വ​ര​വേ​ൽ​പ്. ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നാ​ർ​ഥം ബു​ധ​നാ​ഴ്​​ച രാ​വി​ലെ ദോ​ഹ​യി​ലെ​ത്തി​യ ബ്ര​സീ​ൽ പ്ര​സി​ഡ​ൻ​റി​െൻറ​യും പ​ത്​​നി​യെ​യും രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​യി​ക-​യു​വ​ജ​ന കാ​ര്യ മ​ന്ത്രി സ​ലാ​ഹ്​ ബി​ൻ ഗ​നിം അ​ൽ അ​ലി, ബ്ര​സീ​ലി​ലെ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ അ​ഹ​മ്മ​ദ്​ ബി​ൻ ഇ​ബ്രാ​ഹിം അ​ൽ അ​ബ്​​ദു​ല്ല, ഖ​ത്ത​റി​ലെ ബ്ര​സീ​ൽ അം​ബാ​സ​ഡ​ർ ലൂ​യി​സ്​ ആ​ൽ​​ബ​ർ​ടോ ഫി​ഗ്വേ​രി​ഡോ മ​ചാ​ഡോ എ​ന്നി​വ​ർ ചേ​ർ​ന്ന്​ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന്​ അ​മീ​രി ദീ​വാ​നി​ലെ​ത്തി​യ ബ്ര​സീ​ൽ പ്ര​സി​ഡ​ൻ​റി​നെ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി ഔ​​പ​ചാ​രി​ക​മാ​യി വ​ര​വേ​റ്റു. അ​മി​രി ദി​വാ​ൻ ഗാ​ർ​ഡി​‍െൻറ ഗാ​ർ​ഡ്​ ഓ​ഫ്​ ഹോ​ണ​ർ ന​ൽ​കി​യാ​ണ്​ രാ​ഷ്​​ട്ര​പ്ര​തി​നി​ധി​യെ സ്വീ​ക​രി​ച്ച​ത്.തു​ട​ർ​ന്ന്, വി​ദേ​ശ രാ​ഷ്​​ട്ര​ത്ത​ല​വ​ന്മാ​ർ​ക്കു​ള്ള ബ്ര​സീ​ലി​‍െൻറ ഏ​റ്റ​വും പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ 'ബ്ര​സീ​ലി​യ​ൻ നാ​ഷ​ന​ൽ മെ​ഡ​ൽ' ഖ​ത്ത​ർ അ​മീ​റി​ന്​ സ​മ്മാ​നി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ന​യ​ത​ന്ത്ര, സാ​മ്പ​ത്തി​ക, പ്ര​തി​രോ​ധ, ഉ​ഭ​യ​ക​ക്ഷി സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച ന​ട​ന്നു. കാ​യി​കം, ഊ​ർ​ജം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളും ച​ർ​ച്ച​യാ​യ​താ​യി ഖ​ത്ത​ർ ന്യൂ​സ്​ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഉ​ന്ന​ത​ത​ല സം​ഘ​ത്തി​നൊ​പ്പ​മാ​ണ്​ ബ്ര​സീ​ൽ പ്ര​സി​ഡ​ൻ​റി​‍െൻറ സ​ന്ദ​ർ​ശ​നം.ഖ​ത്ത​റി​നു പു​റ​മെ, യു.​എ.​ഇ, ബ​ഹ്​​റൈ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ കൂ​ടി ജ​യ്​​ർ ബോ​ൽ​സോ​നാ​രോ സ​ന്ദ​ർ​ശി​ക്കു​ന്നു​ണ്ട്. ഗ​ൾ​ഫ്​ രാ​ഷ്​​ട്ര​ങ്ങ​ളു​മാ​യു​ള്ള വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ന​യ​ത​ന്ത്ര ബ​ന്ധ​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​‍െൻറ ഭാ​ഗ​മാ​യാ​ണ്​ ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ഷ്​​ട്ര​ത്ത​ല​വ​‍െൻറ വ​ര​വ്. 

Tags:    
News Summary - Brazil's supremacy award presented to Ameer of Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.