ദോഹ: ബൗൺസ് ചെക്കുകളുമായി ബന്ധപ്പെട്ട പരാതികൾ എം.ഒ.ഐ വെബ്‌സൈറ്റ് വഴിയോ മെട്രാഷ്2 ആപ്ലിക്കേഷൻ വഴിയോ സമർപ്പിക്കാമെന്ന് ആഭ്യന്തരമന്ത്രാലയം സോഷ്യൽ മീഡിയയിൽ അറിയിച്ചു.
പരാതി കോർപറേറ്റ് ആണോ വ്യക്തിപരമാണോ എന്ന് വ്യക്തമാക്കണം. തുടർന്ന് ചെക്ക് ബൗൺസ് ആയ ബാങ്കിന് അടുത്തുള്ള ഒരു സുരക്ഷാവകുപ്പ്/പൊലീസ് സ്റ്റേഷൻ തിരഞ്ഞെടുക്കുക. പ്രതിയുടെ വിശദാംശങ്ങളും ബൗൺസായ ചെക്കും പരാതിക്കാരൻ നൽകണം.
പൊലീസ് സ്റ്റേഷനുകൾ സന്ദർശിക്കാതെതന്നെ ബൗൺസ് ചെക്കുകളെക്കുറിച്ചുള്ള പരാതികൾ ഫയൽ ചെയ്യാൻ കഴിയും. 2020ൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ തുടങ്ങിയ ഓൺലൈൻ സർവിസിൽ ചെക്കുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.