ഖത്തറിൽ 50 വയസ്സിന്​ മുകളിലുള്ളവർക്കും ഇനി ബൂസ്​റ്റർ ഡോസ്​

ദോഹ: 50ന്​ മുകളിൽ പ്രായമുള്ളവർക്കും ഇനി കോവിഡ്​ വാക്​സിൻെറ ബൂസ്​റ്റർ ഡോസ്​ സ്വീകരിക്കാമെന്ന്​ ആരോഗ്യ മന്ത്രാലയം. ഈ വിഭഗാത്തിൽ ഉൾപ്പെടുന്ന രണ്ടാം ഡോസ്​ സ്വീകരിച്ച്​ എട്ടുമാസം പൂർത്തിയായവർക്ക്​ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ബൂസ്​റ്റർ ഡോസിനായി വൈകാതെ ക്ഷണം ലഭിച്ചുതുടങ്ങുമെന്ന്​ അധികൃതർ അറിയിച്ചു.

സെപ്​റ്റംബർ 15 മുതലാണ്​ ഖത്തറിൽ ഹൈ റിസ്​ക്​ വിഭാഗങ്ങൾക്ക്​ കോവിഡ്​ വാക്​സിൻെറ മൂന്നാം ഡോസ്​ നൽകി തുടങ്ങിയത്​. 65 വയസ്സ്​ പിന്നിട്ടവർ, മാറാരോഗങ്ങൾ കാരണം രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കായിരുന്നു ആദ്യ ഘട്ടത്തിൽ ബൂസ്​റ്റർ ഡോസ്​ നൽകിയത്​.

ഇത്​ 15ദിവസം പിന്നിട്ടതിനു പിന്നാലെയാണ്​ അടുത്ത വിഭാഗമായ 50ന്​ മുകളിൽ പ്രായമുള്ളവർക്കും അധിക പ്രതിരോധ കുത്തിവെപ്പ്​ നൽകാൻ തീരുമാനമായത്​. ഫൈസർ, മൊഡേണ വാക്​സിനുകളുടെ രണ്ടാം ഡോസ്​ സ്വീകരിച്ച്​ എട്ട്​ മാസം തികഞ്ഞവരാണ്​ ബൂസ്​റ്റർ ഡോസിന്​ യോഗ്യർ. ഇവർ 12 മാസം തികയും മു​േമ്പ അധിക ഡോസ്​ സ്വീകരിക്കണം.50ന്​ താഴെയുള്ള മറ്റു പ്രായവിഭാഗങ്ങൾക്ക്​ വൈകാതെ തന്നെ ബൂസ്​റ്റർ ഡോസുകൾ നൽകിത്തുടങ്ങുമെന്നും മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Booster dose for people over the age of 50 in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.