പ്രഥമ ബോട്ട്​ പ്രദർശനത്തിന്​ അഡ്​നെക്​ ഒരുങ്ങുന്നു

അബൂദബി: പ്രഥമ അബൂദബി അന്താരാഷ്​​ട്ര ബോട്ട്​ ഷോയുടെ (അദിബ്​സ്​) സജ്ജീകരണ വിവരങ്ങൾ അബൂദബി നാഷനൽ എക്​സിബഷൻസ്​ കമ്പനി (അഡ്​നെക്​) വെളിപ്പെടുത്തി. ഒക്​ടോബർ 17 മുതൽ 20 വരെ അബൂദബി നാഷനൽ എക്​സിബിഷൻ സ​​െൻററിലാണ്​ ഷോ. വിനോദ സമുദ്രസഞ്ചാര^ആഡംബര ബോട്ട്​ വ്യവസായ രംഗത്തെ ദേശീയ^അന്തർദേശീയ കമ്പനികൾക്ക്​ അവരുടെ നവീന ഉൽപന്നങ്ങൾ പരിചയപ്പെടുത്താനും പ്രദർശിപ്പിക്കാനുമുള്ള ലോകോത്തര വേദിയായിരിക്കും ഷോ. അബൂദബി സർക്കാർ, അബൂദബി സാംസ്​കാരിക^വിനോദസഞ്ചാര വകുപ്പ്​, അബൂദബി പോർട്ട്​സ്​ എന്നിവയുടെ സഹകരണത്തോടെയാണ്​ നാലു ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്​. 

കമ്പനികളിൽ വലിയ പ്രതികരണമാണ്​ ഷോയ്​ക്ക്​ ലഭിച്ചുകൊണ്ടിരിക്കുന്നത്​. ഇതുവരെ നൂറിലധികം കമ്പനികൾ അവരുടെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്​. അൽ സുവൈദി മറൈൻ, ആർട്ട്​ മറൈൻ, അസിമത്​ യാച്ചസ്​, ബായ്​ലൈനർ, അബൂദബി ഷിപ്​ ബിൽഡിങ്​, അൽ മറാകിബ്​ ബോട്ട്​സ്​ തുടങ്ങിയ പ്രമുഖ കമ്പനികൾ പ​െങ്കടുക്കും. 

Tags:    
News Summary - boat show-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.