ദോഹ: പക്ഷിപ്പനി ബാധക്കെതിരെ രാജ്യം പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമാക്കി. നഗരസഭ പരിസ്ഥിതി മന്ത്രാലയം അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇറാഖ്, ലെബനന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണിത്. വാര്‍ത്തയെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ ജനങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചതിന്‍്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ മൃഗങ്ങളേയും കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി പതിവായി ലബോറട്ടറികളില്‍ സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇറാഖിലും ലെബനനിലും പടര്‍ന്നു പിടിച്ച പക്ഷിപ്പനി മേഖലക്ക് ഭീഷണിയാണെന്ന് അടുത്തിടെ യുണൈറ്റഡ് നേഷന്‍സ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എ.ക്യൂ) മുന്നറിയിപ്പ് നല്‍കിയിരുന്നു. ജോര്‍ദാന്‍, സിറിയ, തുര്‍ക്കി, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലും പക്ഷിപ്പനിക്കുള്ള സാധ്യത കൂടുതലാണെന്നും എഫ്.എ.ക്യു വെളിപ്പെടുത്തിയിരുന്നു. ഖത്തറില്‍ പക്ഷിപ്പനി പടരാനുള്ള സാധ്യത തുലോം കുറവാണെങ്കിലും രോഗത്തിനെതിരെ കര്‍ശന മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുമെങ്കിലും മനുഷ്യരില്‍നിന്നും മനുഷ്യരിലേക്ക് ഈ അസുഖം വേഗത്തില്‍ പടര്‍ന്നു പിടിക്കില്ല. എന്നാല്‍ രോഗം ബാധിച്ചാല്‍ അത് ഗുരുതരമാകാനുള്ള സാദ്ധ്യതയുണ്ട്. പനി, മറ്റ് ശാരീരിക അസ്വസ്ഥതകള്‍ എന്നിവ പക്ഷിപ്പനി മൂലം ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.