ദോഹ: പ്രാദേശിക ഉൽപന്നങ്ങളുടെ ഉൽപാദനത്തിലും വിതരണത്തിലും രാജ്യത്തിന് വൻമുന്നേറ്റം. ഇത്തരം സംരംഭങ്ങളെ വൻതോതിൽ സഹായിക്കുന്ന നടപടികളാണ് കൈക്കൊള്ളുന്നത്. പ്രദേശിക ഉൽപന്നങ്ങളുടെ കാര്യത്തിൽ ഈയടുത്ത് കൈക്കൊണ്ട ഏറെ ഉപകാരപ്രദമായ തീരുമാനമായിരുന്നു ഇത്തരം ഉൽപന്നങ്ങൾക്ക് ഖത്തരി ട്രാക്കിങ് നമ്പർ നൽകുക എന്നത്.
മെയ്ഡ് ഇൻ ഖത്തറിെൻറ ഖത്തരി ട്രാക്കിങ് നമ്പർ കരസ്ഥമാക്കുന്ന പ്രഥമ കമ്പനിയെന്ന ഖ്യാതി ക്യൂലൈഫ് ഫാർമ കഴിഞ്ഞദിവസം നേടി. 630ൽ ആരംഭിക്കുന്ന ഖത്തരി ട്രാക്കിങ് കോഡ് ആദ്യം ലഭിക്കുന്ന കമ്പനിയായി ക്യൂലൈഫ് ഫാർമ ഇനി അറിയപ്പെടും. വരും ദിവസങ്ങളിൽ കൂടുതൽ കമ്പനികൾ ദേശീയ ട്രാക്കിങ് കോഡ് ലഭിക്കുന്ന പട്ടികയിലിടം പിടിക്കും.
ഉൽപന്നങ്ങളിലെ ട്രാക്കിങ് നമ്പറുകളിലൂടെ ഉൽപന്നങ്ങളുടെ പൂർണ വിവരം, കാലാവധി, ഉൽപാദന സമയം, ഉൽപന്നത്തിലടങ്ങിയിരിക്കുന്ന വസ്തുക്കൾ, ചില സാഹചര്യങ്ങളിൽ ഉൽപന്നത്തിെൻറ വില എന്നിവ അറിയാൻ ഉപഭോക്താവിന് സാധിക്കും.
നേരത്തേ ഖത്തരി ഉൽപന്നങ്ങൾ വേർതിരിച്ചറിയുന്നതിന് നിർമാതാക്കൾ തങ്ങളുടെ ഉൽപന്നങ്ങൾക്ക് വിദേശരാജ്യങ്ങളിൽനിന്നുള്ള ട്രാക്കിങ് നമ്പറുകളാണ് നൽകിയിരുന്നത്.
ഖത്തർ ഡെവലപ്മെൻറ് ബാങ്കിെൻറ ഖത്തരി േപ്രാഡക്ട് കോഡിങ് ആൻഡ് ട്രാക്കിങ് ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വാണിജ്യ വ്യവസായ മന്ത്രിയും ഇടക്കാല ധനമന്ത്രിയുമായ അലി ബിൻ അഹ്മദ് അൽ കുവാരി ട്രാക്കിങ് നമ്പർ ക്യൂലൈഫ് ഫാർമക്ക് കൈമാറി. ഖത്തർ ഡെവലപ്മെൻറ് ബാങ്ക് സി.ഇ.ഒ അബ്ദുൽ അസീസ് ബിൻ നാസർ അൽ ഖലീഫ, വാണിജ്യ വ്യവസായ മന്ത്രാലയം വ്യവസായകാര്യ അസി. അണ്ടർ സെക്രട്ടറി മുഹമ്മദ് ഹസൻ അൽ മൽകി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കോവിഡ്-19 മഹാമാരിക്കാലത്ത് രാജ്യത്തെ ഫാർമസ്യൂട്ടിക്കൽ വ്യവസായ മേഖല നടത്തിയ ശ്രമങ്ങൾ ശ്ലാഘനീയമാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി.
ഖത്തറിെൻറ സ്വന്തം ഉൽപന്നങ്ങൾക്ക് കോഡിങ് ആൻഡ് ട്രാക്കിങ് ഓഫിസ് ആരംഭിക്കുന്നത് ദേശീയ ഉൽപന്നങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും പ്രാദേശിക, ദേശീയ, അന്തർദേശീയ വിപണികളിലെ മത്സരക്ഷമത ഉയർത്തുന്നതിലും വലിയ പങ്കുവഹിക്കും. വ്യവസായ മേഖലയിൽ ഖത്തർ നേടിയ ശ്രദ്ധേയമായ നേട്ടത്തിെൻറ സ്ഥിരീകരണമാണിതെന്നും മന്ത്രി അലി ബിൻ അഹ്മദ് അൽ കുവാരി പറഞ്ഞു. പ്രാദേശികാടിസ്ഥാനത്തിലുള്ള വ്യവസായങ്ങൾ വികസിപ്പിക്കാനും ആഗോള വിപണികളിലേക്കുള്ള ദേശീയ ഉൽപന്നങ്ങളുടെ വ്യാപനത്തിനും കയറ്റുമതിക്കും സഹായകമായ രീതിയിൽ അവയുടെ ഉൽപാദന കയറ്റുമതി ശേഷി വർധിപ്പിക്കുന്നതിനും സ്വകാര്യമേഖലക്ക് നൽകുന്ന പിന്തുണ തുടരുമെന്നും അൽ കുവാരി വ്യക്തമാക്കി.
പ്രാദേശിക പച്ചക്കറികളുടെ ഉൽപാദനത്തിൽ വൻനടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിെൻറ ഫലമായി ഇത്തരം ഉൽപന്നങ്ങളുടെ വിപണനത്തിലും ഉൽപാദനത്തിലും വലിയ വർധനയാണുള്ളത്. കർഷകർക്ക് മികച്ച വരുമാനം ലഭിക്കുന്നതിന് ഇത്തരം നടപടികൾ ഏറെ ഗുണകരമാകുന്നുണ്ട്.
കടകളുടെ ഷെൽഫുകളിൽ ഒരേ തരത്തിലുള്ള ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുേമ്പാൾ ആകെ സ്ഥലത്തിെൻറ 50 ശതമാനത്തിൽ പ്രാദേശിക ഉൽപന്നങ്ങൾ പ്രദർശിപ്പിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. മധ്യഭാഗത്തുള്ള ഷെൽഫുകളിലാണ് ഇത്തരം ഉൽപന്നങ്ങൾ വെക്കേണ്ടത്. 'നാഷനൽ േപ്രാഡക്ട്' എന്ന ലേബൽ ഷെൽഫുകളിൽ പതിക്കുകയും േവണം. പച്ചക്കറിയിലെ നഷ്ടം കുറക്കുന്നതിനും ഉൽപാദന നിലവാരം ഉയര്‍ത്തുന്നതിനും ഉൽപന്നങ്ങളുടെ വില ലഭിക്കുന്നതിനും ഇത് കാരണമായിട്ടുണ്ട്. ഇത്തരം സംരംഭത്തിെൻറ പ്രയോജനം ഈ സീസണില്‍ 159 ഫാമുകള്‍ക്കാണ് ലഭിക്കുന്നത്. 2020 ഒക്ടോബര്‍ അവസാനത്തോടെയാണ് സീസൺ ആരംഭിച്ചത്. 2021 ഫെബ്രുവരി അവസാനം വരെ പച്ചക്കറി വിൽപന എട്ടായിരം ടണ്‍ ആയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 34 ശതമാനം വര്‍ധനയാണിത്.
കാര്‍ഷിക ഉടമകളെ രാജ്യത്തെ വലിയ വിൽപനശാലകളുമായി ബന്ധിപ്പിക്കുന്നതിന് വാണിജ്യ വ്യവസായ മന്ത്രാലയത്തിെൻറ സഹകരണത്തോടെ ആരംഭിച്ച പദ്ധതിയിലും ഖത്തര്‍ ഫാം പ്രോഗ്രാമിലുമായി 150ഓളം ഫാമുകൾ ഉണ്ട്. 2021െൻറ ആരംഭം മുതല്‍ 2021 ഫെബ്രുവരി അവസാനം വരെ ഉപഭോക്തൃ സമുച്ചയങ്ങളില്‍ വിപണനം ചെയ്തത് ഏഴായിരം ടണ്ണാണ്. 2020 ഡിസംബര്‍ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കാലയളവില്‍ വിതരണം ചെയ്ത മൊത്തം അളവ് ഏകദേശം 2359 ടണ്‍ പച്ചക്കറിയാണ്. മൊത്തം വാങ്ങല്‍ മൂല്യം ശരാശരി അഞ്ച് റിയാല്‍ വീതം 11.8 ദശലക്ഷം റിയാലാണ്.
ഖത്തരി ഉൽപന്നങ്ങൾക്കായി പ്രത്യേക ലോഗോയും വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഖത്തരി പതാകയോടൊപ്പം അറബിയിലും ഇംഗ്ലീഷിലുമായി 'ഖത്തരി ഉൽപന്നം' എന്ന് ആലേഖനം ചെയ്തതാണ് ലോഗോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.