ദോഹ: അടിസ്ഥാന സൗകര്യ വികസന, നിർമാണ മേഖലകളിലെ മികവിനുള്ള ബിഗ് ഫൈവ് ഗ്ലോബൽ ഇംപാക്ട് അവാർഡിനുള്ള ഫൈനൽ പട്ടികയിൽ ഇടംപിടിച്ച് ഖത്തറിന്റെ പൊതുമരാമത്ത് വിഭാഗമായ അശ്ഗാൽ. 17 വിഭാഗങ്ങളിലായി 10 രാജ്യങ്ങളിൽനിന്ന് 113 സ്ഥാപനങ്ങളാണ് അവാർഡിന്റെ അന്തിമ പട്ടികയിൽ ഇടംപിടിച്ചത്. സുസ്ഥിരവും നൂതനവുമായി വികസന മാതൃകകളിലൂടെ വിപ്ലവാത്മക മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ വിവിധ പ്രോജക്ടുകളാണ് ഫൈനൽ റൗണ്ടിലെത്തിയത്. ഇന്ത്യ, പോർചുഗൽ, നെതർലൻഡ്സ്, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇത്തവണ വിവിധ കമ്പനികൾ ഫൈനൽ ലിസ്റ്റിലുണ്ട്. ലൈവബ്ൾ സിറ്റി ഇനിഷ്യേറ്റിവ് ഓഫ് ദി ഇയർ, ഇംപാക്ട് ലീഡർഷിപ് ടീം ഓഫ് ദി ഇയർ എന്നീ പുരസ്കാരങ്ങൾ ഇത്തവണ പുതുതായി ബിഗ് ഫൈവ് ഗ്ലോബൽ ഇംപാക്ട്സ് പുരസ്കാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അറബ് കോൺട്രാക്ടേഴ്സ് കമ്പനിയുടെ കൈറോ മെട്രോ ലൈൻ ത്രീ നിർമാണം, ജുബൈൽ യാംബു റോയൽ കമീഷന്റെ ഗ്രീൻ ഇൻഡസ്ട്രിയൽ സിറ്റി, മുശൈരിബ് പ്രോപ്പർട്ടീസിനു കീഴിലെ മുശൈരിബ് ഡൗൺ ടൗൺ, അശ്ഗാലിന്റെ ദോഹ സിറ്റിയിലെ അർബൻ ഏരിയ അടിസ്ഥാന സൗകര്യ വികസന പദ്ധതി എന്നിവ സിറ്റി പുരസ്കാര പട്ടികയിലുണ്ട്. ഇംപാക്ട് ലീഡർഷിപ് വിഭാഗത്തിൽ ഖത്തർ ഫ്രീ സോൺ അതോറിറ്റി ഇടംപിടിച്ചു. ലൈവബ്ൾ നവംബർ 27ന് ദുബൈയിൽ നടക്കുന്ന ചടങ്ങിലാണ് ബിഗ് ഫൈവ് ഗ്ലോബൽ ഇംപാക്ട് പുരസ്കാരങ്ങളുടെ പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.