ന്യൂ തുമാമയിൽ ബുധനാഴ്ച ഉദ്ഘാടനം ചെയ്യുന്ന ഭാരത് ടെയ്സ്റ്റ് റസ്റ്റാറന്റ് മാനേജ്മെന്റ് അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ
ദോഹ: കേരളത്തനിമയുള്ള രുചികളും നോർത്ത് ഇന്ത്യൻ ഭക്ഷ്യ വൈവിധ്യങ്ങളുമായി ‘ഭാരത് ടെയ്സ്റ്റ് റസ്റ്റാറന്റ്’ ന്യൂ തുമാമയിൽ ബുധനാഴ്ച പ്രവർത്തനമാരംഭിക്കുന്നു. വൈകുന്നേരം അഞ്ച് മണിക്ക് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കുമെന്ന് മാനേജ്മെന്റ് അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ന്യൂ തുമാമയിലെ അമേരിക്കൻ അക്കാദമി സ്കൂളിന്റെ എതിർവശത്തായാണ് ഭാരത് ടെയ്സ്റ്റ് റസ്റ്റാറന്റ്. നോർത്ത്-സൗത്ത് ഇന്ത്യൻ വിഭവങ്ങൾ, അറബിക്, ചൈനീസ് എന്നിവയും ലഭിക്കും. വലിയ പരിപാടികൾക്കുള്ള വിശാലമായ പാർട്ടി ഹാൾ, ബെർത്ഡേ പാർട്ടികൾക്കുള്ള ചെറിയ ഹാൾ, വിശാലമായ പാർക്കിങ് സൗകര്യം എന്നിവയും ലഭ്യമാണ്. റസ്റ്റാറന്റ് മാനേജ്മെന്റിന് കീഴിലുള്ള സലോമി കമ്പ്യൂട്ടർ സെന്ററും ബുധനാഴ്ച ഉദ്ഘാടനം നിർവഹിക്കും. വർഷങ്ങളായി ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന ഒരുസംഘം പ്രവാസികളാണ് സംരംഭത്തിന് പിന്നിൽ. വാർത്ത സമ്മേളനത്തിൽ വിജയ മോഹനൻ, മാനേജിങ് ഡയറക്ടർ ഖാലിദ് സി.വി, ഷെഫ് സോജേഷ്, അനിൽകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.