സൂക്ഷിക്കാം, പകർച്ചപനി അപകടകരമാവാം

പകർച്ചപ്പനി ചിലയാളുകളിൽ അകപടകരമാകാൻ സാധ്യതയുണ്ടെന്നും ഇതിനാൽ ജാഗ്രത പാലിക്കണമെന്നും നാഷണൽ ഹെൽത്ത് സ്​ട്രാറ്റജിക് ഗ്രൂപ്പ് ചെയർമാനും എച്ച് എം സി ഇൻഫെക്ഷ്യസ്​ ഡിസീസ്​ മേധാവിയുമായ ഡോ. അബ്്ദുല്ലതീഫ് അൽ ഖാൽ പറയുന്നു. എല്ലാ വർഷവും ഉണ്ടാകുന്ന പകർച്ചപനിയുടെ സമയമാണ്​ വരുന്നത്​​. ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട വാക്സിനേഷൻ കാമ്പയിന് പൊതുജനാരോഗ്യ മന്ത്രാലയം തുടക്കം കുറിക്കും. കോവിഡ്–19 അപകട സാധ്യതയേറെയുള്ള വയോജനങ്ങൾ, മാറാരോഗങ്ങളാൽ പ്രയാസപ്പെടുന്നവർ തുടങ്ങിയവർക്ക് പകർച്ചപനി ഏറെ അപകടകാരിയാണ്​. ഇതിനാൽ പ്രത്യേകം ശ്രദ്ധിക്കണം.

കാമ്പയിനിലൂടെ രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും വാക്സിൻ ലഭ്യമാക്കും. പ്രായമായവർ, അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾ, ദീർഘകാല രോഗങ്ങളുള്ളവർ തുടങ്ങിയവർക്കായിരിക്കും മുൻഗണന. ഇവർ നിർബന്ധമായും വാക്സിൻ സ്വീകരിക്കണം. കാലാവസ്​ഥാമാറ്റം മൂലമുണ്ടാകുന്ന രോഗങ്ങൾ, മറ്റ്​ പകർച്ച വ്യാധികൾ എന്നിവ നിയന്ത്രിക്കുന്ന കാര്യത്തിൽ പൊതുജനാരോഗ്യമന്ത്രാലയം വൻനടപടികളാണ്​ സ്വീകരിച്ചുവരുന്നത്​. ഇതിെൻറയൊക്കെ ഫലമായി രാജ്യം അഞ്ചാംപനിയില്‍ നിന്ന്​ നേരത്തേ തന്നെ സുരക്ഷിതമായിട്ടുണ്ട്​. അമേരിക്ക അടക്കമുള്ള ചില രാജ്യങ്ങളിൽ ഈ രോഗം പടർന്ന സാഹചര്യത്തിലും ഖത്തർ ഇതിൽ നിന്ന്​ മുക്​തമായിരുന്നു.

ശക്തമായ ദേശീയ രോഗപ്രതിരോധ പദ്ധതിയുടെ ഫലമായാണിത്​. ലോകത്തിലെ എല്ലാ പ്രദേശങ്ങളിലും അഞ്ചാംപനി കേസുകളിലും വര്‍ധനവുണ്ടാകുന്നുണ്ട്. കോംഗോ, ഇത്യോപ്യ, ജോര്‍ജിയ, കസാകിസ്താന്‍, കിര്‍ഗിസ്താന്‍, മഡഗാസ്കര്‍, മ്യാന്‍മര്‍, ഫിലിപ്പൈന്‍സ്, സുഡാന്‍, തായ്ലന്‍ഡ്, ഉക്രെയ്ന്‍ രാജ്യങ്ങൾ അഞ്ചാംപനിയുടെ ഭീഷണിയിലാണ്​. വാക്സിനേഷന്‍ കവറേജ് കൂടുതലായുള്ള യുഎസ്, തായ്ലന്‍ഡ്, ടുണീഷ്യ രാജ്യങ്ങളിലും രോഗികളിൽ വര്‍ധനവുണ്ട്.ദേശീയ രോഗപ്രതിരോധ കര്‍മ്മപദ്ധതിയെ അടിസ്ഥാനമാക്കി ഖത്തറിലെ എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധമായി നല്‍കുന്ന പതിവ് മീസില്‍സ് കുത്തിവെയ്പ്പ് കര്‍ശനമായി നടപ്പാക്കുന്നുണ്ട്​.

ഇതിനാൽ കഴിഞ്ഞ വര്‍ഷം ഖത്തറില്‍ യാതൊരുതരത്തിലുമുള്ള അഞ്ചാംപനി വ്യാപനവുമുണ്ടായിട്ടില്ല. ഏകദേശം നാലു കേസുകള്‍ മാത്രമാണ്​ ആ വർഷം ഉണ്ടായത്​. അതുതന്നെ രാജ്യത്തേക്ക് വന്ന യാത്രക്കാരില്‍നിന്നാണ് റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 2019ല്‍ ലോകത്ത്​ അഞ്ചാംപനി കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. 2018ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2019ലെ ആദ്യ മൂന്നു മാസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 300ശതമാനത്തി​െൻറ വര്‍ധനവുണ്ടായിട്ടുണ്ട്. കുട്ടികളെ കുത്തിവെപ്പെടുപ്പിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. പകര്‍ച്ചവ്യാധികള്‍ കുട്ടികളിലാണ് കുടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്​ടിക്കുന്നത്​.

പകര്‍ച്ചവ്യാധികള്‍ കൊണ്ട് കൂടുതല്‍ ബുദ്ധിമുട്ട് നേരിടാനിടയുള്ള നിത്യ രോഗികളും കലാവസ്ഥാ പനിയെ പ്രതിരോധിക്കാന്‍ കുത്തിവെപ്പ് എടുക്കേണ്ടതാണ്. നിത്യരോഗങ്ങളായ പ്രമേഹം, ആസ്തമ, ഹൃദയശ്വാസകോശ രോഗങ്ങള്‍, വൃക്ക, അര്‍ബുദ രോഗികള്‍, 65 വയസ്സിന് മുകളിലുള്ളവര്‍, ആറ് മാസത്തിനും അഞ്ച് വയസ്സിനുമിടയിലുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍എന്നിവര്‍ നിര്‍ബന്ധമായും കുത്തിവെപ്പെടുക്കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.