ദോഹ: ബീന്‍ സ്പോര്‍ട്സ് ചാനലിൽ തത്സമയ കായികസംപ്രേഷണത്തിൽ ഇനി ശബ്ദം ഡോള്‍ബി അറ്റ്മോസ് സാങ്കേതികമികവോടെ. ഒരു ടി.വിയിലോ ഡോള്‍ബി അറ്റ്മോസ് ഉപയോഗിച്ച് പ്രവര്‍ത്തനക്ഷമമാക്കിയ ഉപകരണത്തിലോ വരാനിരിക്കുന്ന യൂറോ 2020 നോക്കൗട്ട് തത്സമയ മത്സരങ്ങള്‍ ബീനിൻെറ 4 കെ വരിക്കാർ കാണുമ്പോള്‍, തങ്ങള്‍ക്ക് ചുറ്റും മുഴങ്ങുന്ന ശബ്ദദൃശ്യത്തിലൂടെ സ്റ്റേഡിയത്തില്‍ ഇരിക്കുന്നതുപോലെ അവര്‍ക്ക് അനുഭവപ്പെടും. മധ്യപൂര്‍വേഷ്യയിലും വടക്കനാഫ്രിക്കന്‍ മേഖലയിലും ആദ്യമായി ദോഹ കേന്ദ്രമായുള്ള ആഗോള കായികചാനലായ ബീന്‍ സ്പോര്‍ട്സാണ് പ്രക്ഷേപണത്തിന് ഡോള്‍ബി അറ്റ്മോസ് ശബ്ദമികവ് അവതരിപ്പിക്കുന്നത്.
പുതിയ സാങ്കേതികവിദ്യ സന്ദര്‍ഭോചിതമായി അവതരിപ്പിക്കുന്നതില്‍ ബീന്‍ സ്പോര്‍ട്സ് എന്നും മുൻപന്തിയിലാണ്.ഡോള്‍ബി അറ്റ്മോസ് അതി നൂതന ശബ്ദ സാങ്കേതികവിദ്യയാണ്. 4 കെ അള്‍ട്രാ എച്ച്.ഡിക്കൊപ്പം ഈ ശബ്ദംകൂടി ചേരുന്നതോടെ കായികപരിപാടികൾ സ്റ്റേഡിയത്തിൽനിന്ന് നേരിട്ട് കാണുന്നതുപോലെ വീട്ടിലും അനുഭവപ്പെടും.
4 കെ വരിക്കാര്‍ക്ക് ഇത് അതിശയകരമായ സ്റ്റേഡിയം ഓഡിയോ അനുഭവമാകും.തങ്ങളെപ്പോഴും വരിക്കാര്‍ക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യയില്‍ കായികമത്സരങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് ബീന്‍ മീഡിയ ഗ്രൂപ് ചീഫ് ടെക്നോളജി ഓഫിസര്‍ എസ്റ്റബെന് മാര്‍തി പറഞ്ഞു.
പുതിയ ഓഡിയോ സംവിധാനത്തിൽ കളികാണുകയെന്നത് മറ്റൊരനുഭവം തന്നെയായിരിക്കുമെന്ന് ഡോള്‍ബി ലബോറട്ടറീസ് എമേര്‍ജിങ് മാര്‍ക്കറ്റ്സ് മാനേജിങ് ഡയറക്ടര്‍ പങ്കജ് കേദിയ വ്യക്തമാക്കി. പിച്ചിൻെറ മധ്യത്തില്‍നിന്ന് ഫുട്ബാള്‍ കളികാണുന്ന പ്രതീതിയാണിത് നല്‍കുക.
യൂറോ, കോപ്പ മത്സരങ്ങള്‍ക്ക് പുതിയ നോക്കൗട്ട് പാക്കേജുകളുമായി ബീന്‍ സ്പോര്‍ട്സ്. മധ്യപൂര്‍വേഷ്യയിലേയും വടക്കനാഫ്രിക്കയിലേയും (മിന) മേഖലയിലെ വരിക്കാര്‍ക്കാണ് യൂറോ 2020, കോപ്പ അമേരിക്ക 2021 മത്സരങ്ങള്‍ക്കായി പ്രത്യേക നിരക്കില്‍ പാക്കേജ് അവതരിപ്പിക്കുന്നത്. അറബിക് കവറേജിന് ബീന്‍ സ്പോര്‍ട്സ് മാക്സ് 1, ബീന്‍ സ്പോര്‍ട്സ് മാക്സ് 2 എന്നിവയാണ്. ബീന്‍ സ്പോര്‍ട്സ് മാക്സ് 3 ആണ് ഇംഗ്ലീഷ് കവേറജ്. ബീന്‍ സ്പോര്‍ട്സ് മാക്സ് 4 ഫ്രഞ്ച് കവറേജിനുള്ളതാണ്. ബീന്‍ 4കെയും മാക്സ് 4ലൂടെയാണ് ലഭ്യമാവുക.
കോപ്പ അമേരിക്ക 2021 അറബിയിലും ഇംഗ്ലീഷിലും ബീന്‍ സ്പോര്‍ട്സ് മാക്സ്5, ബീന്‍ സ്പോര്‍ട്സ് മാക്സ് 6 എന്നിവയിലൂടെ കിട്ടും. 15 മണിക്കൂര്‍ നീളുന്ന ലൈവ് സ്റ്റുഡിയോ കവറേജാണ് ബീന്‍ സ്പോര്‍ട്സ് ശ്രദ്ധേയമായ ഇരു കായിക മത്സരങ്ങള്‍ക്കുമായി നല്‍കുന്നതെന്ന് ബീന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇറ്റലി, ഫ്രാന്‍സ്, നെതര്‍ലൻഡ്, ജര്‍മനി, ഇംഗ്ലണ്ട് തമ്മിലുള്ള മികച്ച പോരാട്ടം കാണാനുള്ള അവസരമാണെന്നും നോക്കൗട്ട് പാക്കേജ് മികച്ച കളിയനുഭവമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.