ദോഹ: ഖത്തറിന്‍െറ രാജ്യാന്തര ബാസ്കറ്റ് ബോള്‍ താരം യാസിന്‍ മൂസാ ഇസ്മാഈല്‍ തന്‍െറ 23 വര്‍ഷക്കാലം നീണ്ടു നിന്ന ബാസ്കറ്റ് ബോള്‍ കരിയറിനോട് വിട ചൊല്ലി. സദ്ദിലെ അലി ബന്‍ ഹമദ് ബിന്‍ അല്‍ അത്വിയ്യ അറീനയില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് ഒൗദ്യോഗികമായി യാസിന്‍ മൂസ കരിയറിനോട് വിടവാങ്ങിയത്. ആറടി എട്ടിഞ്ച് ഉയരക്കാരനായ യാസിന്‍ മൂസ, രാജ്യത്തിനായും ക്ളബിനായും 60ലധികം കിരീടങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. താരത്തിന് യാത്രയയപ്പ് നല്‍കുന്നതിന്‍െറ ഭാഗമായി അറീനയില്‍ ഫിലിപ്പൈനില്‍ നിന്നുള്ള ഗ്ളോബ്പോര്‍ട്ട് ടീമും യാസീന്‍െറ സ്വന്തം ക്ളബായ അല്‍ റയ്യാന്‍ ക്ളബും തമ്മിലുള്ള പ്രദര്‍ശന മത്സരവും ഖത്തര്‍ ബാസ്കറ്റ് ബോള്‍ ഫെഡറേഷന്‍ സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ ഖത്തര്‍ ഒളിംപിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ ഡോ. ഥാനി ബിന്‍ അബ്ദുറഹ്മാന്‍ അല്‍ കുവാരി, ഖത്തര്‍ ബാസ്കറ്റ്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് ശൈഖ് സഊദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി, റയ്യാന്‍ ക്ളബ് പ്രസിഡന്‍റ് ശൈഖ് സഊദ് ഖാലിദ് ആല്‍ഥാനി, ഫിലിപ്പെന്‍ അംബാസഡര്‍ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിച്ചു. നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തെ സാക്ഷിയാക്കി ചടങ്ങില്‍ തന്‍െറ പിന്‍ഗാമിയായ മകന്‍ ഹമദിന് ബോള്‍ കൈമാറാനും യാസീന്‍ മറന്നില്ല.
കാണികള്‍ ശക്തമായ കരഘോഷത്തോടെയാണ് ഇത് വരവേറ്റത്. ഇത്തരമൊരു അവസരം തന്നതില്‍ എല്ലാവരോടും കടപ്പെട്ടിരിക്കുന്നുവെന്ന് യാസിന്‍ മൂസ ഇസ്മാഈല്‍ പറഞ്ഞു. ഇത്രത്തോളം ഞാന്‍ നിങ്ങളാല്‍ സ്നേഹിക്കപ്പെടുന്നുണ്ടെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ളെന്നും ഓരോരുത്തരോടും ഖത്തര്‍ ബാസ്കറ്റ്ബോള്‍ ഫെഡറേഷനോടും ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും താരം വ്യക്തമാക്കി.
വളര്‍ന്നു വരുന്ന തലമുറക്ക് പ്രചോദനമാണ് യാസിന്‍ ഈസയുടെ കരിയറെന്ന് ചടങ്ങില്‍ സംസാരിച്ച ക്യൂ.ബി.എഫ് പ്രസിഡന്‍റ് ശൈഖ് സഊദ് പറഞ്ഞു. റയ്യാന്‍ ക്ളബിനായി 46 കിരീടങ്ങളും രാജ്യത്തിനായി 16 കിരീടങ്ങളും നേടുന്നതില്‍ മുഖ്യ പങ്ക് വഹിച്ച യാസിന്‍ ഇസ്മാഈലിനോട് ആദരവ് പ്രകടിപ്പിച്ച്, താരത്തോടൊപ്പം 10ാം നമ്പര്‍ ജേഴ്സി റയ്യാന്‍ ക്ളബ് ഒൗദ്യോഗികമായി റിട്ടയര്‍ ചെയ്യിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.