ബേക്കേഴ്സ് ഇന്ത്യ ഖത്തറിലെ ലോഞ്ചിങ് നിർവഹിച്ചതിന്റെ ഭാഗമായി വിതരണാവകാശം ആകോൺ ഗൾഫ് ഗ്രൂപ് ചെയർമാൻ അമീറുദ്ദീൻ കുഞ്ഞഹമ്മദിന് കൈമാറുന്നു
ദോഹ: കോയമ്പത്തൂർ ആസ്ഥാനമായ ബേക്കേഴ്സ് ഇന്ത്യ പ്രമുഖ വ്യാപാര കമ്പനിയായ ആകോൺ ഗൾഫ് ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തിൽ ഖത്തറിൽ ലോഞ്ച് ചെയ്തു. 1980ൽ സ്ഥാപിതമായി നാല് പതിറ്റാണ്ടിന്റെ ഉൽപാദന, വിപണന, വ്യാപാര അനുഭവസമ്പത്തിന്റെ പാരമ്പര്യവുമായാണ് ‘ബേക്കേഴ്സ്’ ഇന്ത്യ ബ്രാൻഡ് ഖത്തറിലെത്തുന്നത്.
ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ബേക്കേഴ്സ് ഡയറക്ടർ എം.ആർ. പ്രവേഷ് കുമാർ വിജി, അക്കോഗൾഫ് ഗ്രൂപ് ചെയർമാൻ അമീറുദ്ദീൻ കുഞ്ഞഹമ്മദിന് വിതരണ അവകാശം കൈമാറി ഉദ്ഘാടനം ചെയ്തു. ബേക്കേഴ്സ് എക്സ്പോർട്ട് മാനേജർ റിഷാൽ അബ്ദുൽറഹ്മാൻ, അക്കോഗൾഫ് ഗ്രൂപ് ഡയറക്ടർ ഫാദിൽ അമീർ, ജനറൽ മാനേജർ ഫയാസ് അമീർ, സെയിൽസ് ആൻഡ് ബിസിനസ് ഡെവലപ്മെൻറ് മാനേജർ യു.എസ്. സുധൻ, ഖത്തറിലെ പ്രമുഖ എഫ്.എം.സി.ജി റീട്ടയിൽ ഹോൾസെയിൽ വ്യാപാരകമ്പനികളുടെ മാനേജർമാർ, ദൃശ്യ-ശ്രവ്യമാധ്യമ പ്രതിനിധികൾ, അക്കോഗൾഫ് ഗ്രൂപ് മറ്റ് ഡിവിഷൻ മാനേജർമാർ, അക്കോഗൾഫ് ഗ്രൂപ്-സെയിൽസ്, ഓപറേഷൻസ്, ഫിനാൻസ് ആൻഡ് അഡ്മിൻ ടീം തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.