ദോഹ: വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുടെ പ്രത്യേക പ്രതിനിധിയായി ബദര്‍ ഉമര്‍ ഇസ്മാഈല്‍ അല്‍ ദഫയെ നിയമിച്ചു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സംഘടനയായ ഗ്ലോബല്‍ ഡ്രൈലാൻഡ് അലയന്‍സ് എക്സിക്യൂട്ടിവ് ഡയറക്ടറാണ് അല്‍ ദഫ. കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രിയുടെ ചുമതലയായിരിക്കും ഇദ്ദേഹത്തിന്.
മഡ്രിഡ്, കൈറോ, പാരിസ്, മോസ്കോ, വാഷിങ്ടണ്‍ എന്നിവിടങ്ങളില്‍ ഖത്തര്‍ അംബാസഡറായിരുന്ന അദ്ദേഹം സ്വിറ്റ്സര്‍ലൻഡ്, ഫിന്‍ലൻഡ്, ഗ്രീസ്, ലാത്വിയ, ലിത്വേനിയ, എസ്തോണിയ, മെക്സികോ എന്നിവിടങ്ങളില്‍ നോണ്‍ റെസിഡൻറ് അംബാസഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അറബ് ലീഗില്‍ ഖത്തറിെൻറ സ്ഥിരം പ്രതിനിധിയായിരുന്നു.
വിദേശകാര്യ മന്ത്രാലയത്തിലെ യൂറോപ്യന്‍, അമേരിക്കന്‍ അഫയേഴ്സ് വിഭാഗം മേധാവി, യു.എന്‍ അസി. സെക്രട്ടറി ജനറല്‍, പശ്ചിമേഷ്യയിലെ സാമ്പത്തിക സാമൂഹിക കമീഷന് എക്സിക്യൂട്ടിവ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര പബ്ലിക് പോളിസിയില്‍ ബിരുദാനന്തരബിരുദവും പൊളിറ്റിക്കല്‍ സയന്‍സിലും ഇക്കണോമിക്സിലും ബിരുദവുമുണ്ട് ബദര്‍ ഒമര്‍ അല്‍ ദഫക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.