ഐ.വൈ.സി ‘പോർബന്തർ ബാക് ടു ഗാന്ധി’ കാമ്പയിനിന്റെ ഭാഗമായി നടന്ന
യൂത്ത് കോൺക്ലേവിൽ നിന്ന്
ദോഹ: ‘പോർബന്തർ ബാക് ടു ഗാന്ധി’ വാർഷിക കാമ്പയിനിന്റെ ഭാഗമായി ഐ.വൈ.സി നേതൃത്വത്തിൽ യൂത്ത് കോൺക്ലേവ് സംഘടിപ്പിച്ചു. ‘ബാക് ടു ഗാന്ധി’ എന്ന വിഷയത്തിൽ ഐ.സി.സി ഹൈദരാബാദ് ഹാളിൽ നടന്ന ടേബ്ൾ ടോക്ക് ഖത്തറിലെ സാമൂഹിക സാംസ്കാരിക സംഘടനകളുടെ യുവജന പ്രതിനിധികളുടെ ചർച്ചാ വേദിയായി.
മാറിയ സാഹചര്യങ്ങളിൽ ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തിയെ കുറിച്ച് സംവദിച്ച സദസ്സ്, അഭിപ്രായങ്ങളിലെ പ്രയോഗികത കൊണ്ട് ശ്രദ്ധേയമായി. ഐ.വൈ.സി ജനറൽ സെക്രട്ടറി മാഷിഖ് മുസ്തഫ സ്വാഗതം പറഞ്ഞു. ചെയർപേഴ്സൺ ഷഹാന ഇല്യാസ് അധ്യക്ഷത വഹിച്ചു. ഖത്തർ യൂനിവേഴ്സിറ്റി അധ്യാപകനും മുൻ കെ.എസ്.യു ഉപാധ്യക്ഷനുമായ ഡോ. നയീം മുള്ളുങ്ങൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.
ഒ.ഐ.സി.സി ഇൻകാസ് യൂത്ത് വിങ്, സംസ്കൃതി, കെ.എം.സി.സി, യൂത്ത് ഫോറം, ഇൻകാസ് യൂത്ത് വിങ്, ഫോക്കസ് ഖത്തർ, ക്വിഖ്, വേൾഡ് മലയാളി കൗൺസിൽ, ആർ.എസ്.സി തുടങ്ങിയ സംഘടനകളുടെ യുവജന പ്രതിനിധികൾ പങ്കെടുത്തു. ഗാന്ധിയൻ ആശയങ്ങൾ നമ്മളിലൂടെ തന്നെയാണ് അടുത്ത തലമുറക്ക് കൈമാറേണ്ടത് എന്ന സന്ദേശം കൈമാറിയ പരിപാടിക്ക് ഐ.വൈ.സി പ്രോഗ്രാം ചീഫ് കോഓഡിനേറ്റർ ഹാഫിൽ ഒട്ടുവയൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.