ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാർ ലോക സ്പൈൻ ദിനാചരണ പരിപാടിക്കിടെ (ഫയൽചിത്രം)
ദോഹ: നട്ടെല്ലിനേറ്റ പരിക്കിന് ശേഷം ജീവിതത്തിലേക്ക് തിരികെയെത്തുന്ന രോഗികൾക്കും പൊതുജനങ്ങൾക്കുമായി സജീവമായ ജീവിതശൈലിയുടെ പ്രാധാന്യം ഉയർത്തിക്കൊണ്ട് 'ബാക്ക് ഒാൺ ട്രാക്ക്' സംരംഭത്തിനും ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (ക്യു.ആർ.ഐ) തുടക്കം കുറിച്ചു. നട്ടെല്ലിനുണ്ടാകുന്ന പരിക്കിൽ 25 ശതമാനവും അശ്രദ്ധയും പരിതാപകരമായ ചികിത്സയും കാരണമാണെന്ന് ക്യു.ആർ.ഐ അധികൃതർ പറയുന്നു.
നട്ടെല്ലിന് പരിക്കേറ്റ് കിടക്കുന്ന രോഗികളെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുന്നതിനായുള്ള പിന്തുണയാണ് 'ബാക്ക് ഒാൺ ട്രാക്ക്' സംരംഭം. 2017ലാണ് ഹമദ് മെഡിക്കൽ കോർപറേഷന് കീഴിൽ ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. ഓരോ മാസവും 14 വയസ്സിനു മുകളിലുള്ള അഞ്ചു മുതൽ എട്ടു വരെ രോഗികളാണ് സ്ഥാപനത്തിൽ പുതുതായി എത്തുന്നത്. ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിലെ ഔട്ട്പേഷ്യൻറ്, ഇൻപേഷ്യൻറ് വകുപ്പുകളിൽനിന്നും റഫർ ചെയ്യപ്പെടുന്ന രോഗികളാണ് ഇവിടെ എത്തുന്നത്.
രോഗമുക്തരാകുന്നവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുന്നതിനും എല്ലാവർക്കും േപ്രാത്സാഹനം നൽകുകയുമാണ് ബാക്ക് ഒൺ ട്രാക്ക് സംരംഭത്തിലൂടെ ചെയ്യുന്നത്. രോഗികൾക്ക് പുറമേ, പൊതുജനങ്ങളെ കൂടി ലക്ഷ്യം വെച്ചാണ് പദ്ധതിയെന്നും റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ഡയറക്ടർ ഡോ. ഹനാദി അൽ ഹമദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.