ദോഹ: അസർബൈജാനും അർമീനിയയും തമ്മിലുള്ള സമാധാന കരാറിനെ സ്വാഗതം ചെയ്ത് ഖത്തർ. യു.എസ് മധ്യസ്ഥതയിലുണ്ടാക്കിയ ഈ കരാറിലൂടെ ഇരു രാജ്യങ്ങൾക്കുമിടയിൽ നല്ല അയൽപക്ക ബന്ധം വളർത്താനും അതുവഴി സമാധാനം, വികസനം എന്നിവ കൈവരിക്കാനും മേഖലയിൽ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താനും സാധിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഈ കരാർ സാധ്യമാക്കുന്നതിനായി അമേരിക്ക നടത്തിയ ശ്രമങ്ങളെ ഖത്തർ അഭിനന്ദിച്ചു. നയതന്ത്ര മാർഗങ്ങളിലൂടെ സംഘർഷങ്ങൾ പരിഹരിക്കുന്നതിനും സമാധാനവും വികസനവും കൈവരിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് ഖത്തർ പിന്തുണ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.