ദോഹ: ഹമദ് ഹോസ്പിറ്റലിലെ മോർച്ചറി ജീവനക്കാരനായിരുന്ന മേപ്പയൂർ സ്വദേശി ടി.കെ അബ്ദുല്‍ അസീസ്(58) ഹൃദയ സ്തംഭനം നിര്യതനായി. അദ്ദേഹത്തിെൻറ വിയോഗ വാർത്ത ഖത്തറിലെ പ്രവാസി മലയാളികൾ വേദനയോടെയാണ് കേട്ടത്. അദ്ദേഹം ചെയ്ത സേവന പ്രവർത്തനങ്ങൾ അത്രക്ക് വലുതായിരുന്നു. ഖത്തറിൽ മലയാളികൾ മരണപ്പെടുേമ്പാൾ ആ മൃതദേഹങ്ങൾ എത്രയുംവേഗം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് മോർച്ചറി ജീവനക്കാരൻ എന്ന നിലയിൽ എല്ലാ സഹായവും ചെയ്ത വ്യക്തിയായിരുന്നു ടി.കെ അസീസ് എന്ന അസീസിക്ക. ഇവിടെ ബന്ധുക്കൾ ഇല്ലാത്തവർ മരണപ്പെട്ട് മോർച്ചറിയിൽ എത്തുേമ്പാൾ അത്തരം മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനായി വിവിധ കമ്യൂണിറ്റികളുടെ ശ്രദ്ധയിൽ പ്പെടുത്തുന്നതും അദ്ദേഹത്തിെൻറ രീതിയായിരുന്നു.
ഭാര്യ: സുബൈദ. മക്കള്‍: ഡോ. അബ്ദുല്‍ ബാസിത്ത്(കോഴിക്കോട് മെട്രോ ഹോസ്പിറ്റല്‍), അബ്ദുല്‍ ഫത്താഹ്(നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥി). ഉമ്മ: ഖദീജ ഹജ്ജുമ്മ. പിതാവ്: ഇബ്‌റാഹിം ഹാജി മാസ്റ്റര്‍(പരേതന്‍)മരുമക്കള്‍: റിസാന. സഹോദരങ്ങള്‍: മൂസ മുസ്‌ലിയാര്‍(പരേതന്‍), ഹസന്‍, അബ്ദുല്ല, ഉമ്മര്‍, സഫിയ, മൈമൂന, റംല. 1982ല്‍ ദോഹയിലെത്തിയ അബ്ദുല്‍ അസീസ് അധികം വൈകാതെ തന്നെ അന്നത്തെ റുമൈല ഹോസ്പിറ്റലില്‍ ജോലിക്ക് കയറിയിരുന്നു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെൻററിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. മേപ്പയൂര്‍ സലഫി കോളജ് ഖത്തര്‍ കമ്മിറ്റിയില്‍ സ്ഥാപക കാലം മുതല്‍ പ്രധാന സാരഥിയാണ്. കീഴ്പ്പയൂര്‍ മഹല്ല് ഖത്തര്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്, ജനകീയ മുക്ക് മഹല്ല് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. നടപടിക്രമങ്ങള്‍ക്കു ശേഷം നാട്ടിലേക്കു കൊണ്ടു പോകുന്ന മയ്യിത്ത് കീഴ്പ്പയൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.