ദോഹ: ലോകത്തിലെ ഏറ്റവും മികച്ച വിമാന കമ്പനികളിലൊന്നായ ഖത്തർ എയർവേയ്സ് വീണ്ടും പുരസ്കാര നിറവിൽ. എയർലൈൻ രംഗത്തെ ഉയർന്ന അവാർഡുകളിലൊന്നായ അപെക്സ്(എയർലൈൻ പാസഞ്ചർ എക്സ്പീരിയൻസ് അസോസിയേഷൻ) പാസഞ്ചർ ചോയ്സിെൻറ നാല് അവാർഡുകളാണ് ഖത്തർ എയർവേയ്സിനെ തേടിയെത്തിയിരിക്കുന്നത്. മിഡിലീസ്റ്റിലെ ഏറ്റവും മികച്ച ഓവറോൾ എയർലൈൻ, മികച്ച ഫുഡ് ആൻഡ് ബീവറേജ്, മികച്ച കാബിൻ സർവീസ്, മികച്ച സീറ്റ് കംഫർട്ട് എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം. ഷാങ്ഹായിൽ നടന്ന അപെക്സ് ഏഷ്യാ പരിപാടിയിൽ ഖത്തർ എയർവേയ്സിന് പുരസ്കാരങ്ങൾ കൈമാറി. അപെക്സ് ഒഫീഷ്യൽ ഫൈവ്സ്റ്റാർ റേറ്റിംഗ് 2018ഉം ഖത്തർ എയർവേയ്സിന് ലഭിച്ചു.
എല്ലാ ക്ലാസുകളിലെയും യാത്രക്കാർക്ക് മികച്ച യാത്രാ അനുഭവങ്ങൾ നൽകുകയാണ് ലക്ഷ്യമെന്നും അവരേത് ക്ലാസ് തെരെഞ്ഞെടുക്കുന്നുവെന്നത് ഇതിന് മാനദണ്ഡമല്ലെന്നും പുരസ്കാര നേട്ടത്തോടനുബന്ധിച്ച് ഖത്തർ എയർവേയ്സ് സി ഇ ഒ അക്ബർ അൽ ബാകിർ പറഞ്ഞു. യാത്രക്കാർ പ്രതീക്ഷിക്കുന്നതിലപ്പുറം നൽകാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നതെന്നും മുൻ അനുഭവങ്ങളിൽ നിന്നും കൂടുതൽ മെച്ചപ്പെട്ടത് നൽകുകയാണ് ഖത്തർ എയർവേയ്സിെൻറ നയമെന്നും അൽ ബാകിർ വ്യക്തമാക്കി. ഫുഡ് ആൻഡ് ബിവറേജ്, സീറ്റ് കംഫർട്ട്, കാബിൻ സർവീസ് എന്നിവ തീർച്ചയായും യാത്രക്കാരുടെ അനുഭവങ്ങളിൽ നിന്നും കിട്ടിയ അവാർഡുകളാണെന്നും യാത്രക്കാരുടെ അഭിപ്രായങ്ങളെ ഏറെ വില മതിച്ചാണ് കാണുന്നതെന്നും ഖത്തർ എയർവേയ്സ് സി ഇ ഒ വിശദീകരിച്ചു. വിപണിയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ യാത്രക്കാർക്കായി ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തർ എയർവേയ്സിനെ സംബന്ധിച്ച് ഏറെ നേട്ടങ്ങൾ ലഭിച്ച വർഷമായിരുന്നു 2017. ഈ വർഷവും നേട്ടങ്ങളാണ് ഖത്തർ എയർവേയ്സിനെ തേടിയെത്തുന്നത്. 2017ൽ മാത്രം 50ലധികം പുരസ്കാരങ്ങളാണ് ഖത്തർ എയർവേയ്സിെൻറ ഷോക്കേസിലേക്ക് എത്തിയിരിക്കുന്നത്. പാരിസ് എയർഷോയിൽ ലഭിച്ച സ്കൈട്രാക്സിെൻറ എയർലൈൻ ഓഫ് ദി ഇയർ അവാർഡാണ് ഇതിൽ ഏറ്റവും ഉയർന്ന് നിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.