പുരസ്കാര സമർപ്പണം അഡ്വ. സജീഫ് ജോസഫ് എം.എൽ.എ നിർവഹിക്കുന്നു
ദോഹ: ഇൻകാസ് കണ്ണൂർ ജില്ല കമ്മിറ്റിയുടെ മുൻ നേതാക്കളായ ബൈത്താൻകുട്ടിയുടെയും മോഹൻ ചാതോത്തിന്റെയും സ്മരണക്ക് ഏർപ്പെടുത്തിയ പുരസ്കാര സമർപ്പണവും സുവനീറിന്റെ പ്രകാശനവും അഡ്വ. സജീവ് ജോസഫ് എം.എൽ.എ നിർവഹിച്ചു. ഐ.ഐ.സി.സി കഞ്ഞാണി ഹാളില്‍ നടന്ന ചടങ്ങ് ഇന്‍കാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല ഉദ്ഘാടനം ചെയ്തു.
ബൈത്താന്കുട്ടി സ്മാരക പ്രവാസി പുരസ്കാരം വ്യവസായി സതീഷ് കോളിയാട്ടിനും മോഹന്‍ ചാതോത്ത് സ്മാരക പ്രവാസി പുരസ്കാരം സുരേഷ് കരിയാടിനും സമ്മാനിച്ചു. കൈയൊപ്പ് എന്ന പേരില്‍ ജില്ല കമ്മിറ്റി പുറത്തിറക്കിയ സുവനീര്‍ മാഗസിന് പ്രകാശനവും അഡ്വ. സജീവ് ജോസഫ് നിര്‍വഹിച്ചു. ഇന്‍കാസ് കണ്ണൂര്‍ ജില്ല പ്രസിഡന്റ് ശ്രീരാജ് എം.പി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ജെനിറ്റ് ജോബ് സ്വാഗതവും ട്രഷറര്‍ സഞ്ജയ് രവീന്ദ്രന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.