സ്കിയ പ്രൊഫിഷൻസി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവർ
ദോഹ: ഖത്തർ കേന്ദ്രമായി പ്രവർത്തിക്കുന്ന സൗത്ത് കേരള എക്സ്പാർട്സ് അസോസിയേഷൻ (സ്കിയ) പ്രൊഫിഷൻസി അവാർഡ്ദാന ചടങ്ങ് സംഘടിപ്പിച്ചു. ഈ വർഷം എസ.എസ്.എൽ.സി പ്ലസ് ടു, മറ്റ് ഉന്നത വിദ്യാഭ്യാസത്തിൽ വിജയം കൈവരിച്ച സ്കിയ അംഗങ്ങളുടെ കുട്ടികൾക്ക് സർട്ടിഫിക്കറ്റും മെമന്റോയും വിതരണം ചെയ്തു.
ചടങ്ങിൽ എൻജിനിയേഴ്സ് ഫോറം ടോസ്റ്റ്മാസ്റ്റർ ക്ലബ്ബിന്റെ കോഓഡിനേറ്റർ ഹാരിസ്ബാബു, റാം മോഹൻ നായർ എന്നിവരുടെ സഹകരണത്തോടെ സ്കിയ ടോസ്റ്റ്മാസ്റ്റർ ഗാവൽസ് ക്ലബിന് രൂപം നൽകി. ഐസ് ബ്രേക്കിങ് പ്രോഗ്രാം, വിവിധ കലാപരിപാടികൾ ചടങ്ങിനെ മാറ്റ് കൂട്ടി.
പരിപാടി സ്കിയ പ്രസിഡന്റ് അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, ഇന്ത്യൻ സ്പോർട്സ് സെന്റർ മാനേജ്മെന്റ് കമ്മിറ്റി അംഗം അസീം എം.ടി എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ നിസാമുദ്ദീൻ അബ്ദുൽ സമദ് സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ ഷാനവാസ് ഖാൻ നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി നാസറുദ്ദീൻ, വൈസ് പ്രസിഡന്റ് സഹീർ അബ്ദുൽ കരീം, ഫാറൂഖ് ഹുസൈൻ, ജോയന്റ് സെക്രട്ടറി അബ്ദുൽ കരീം ലബ്ബ, ട്രഷർ നിസാം നജീം, സയ്യദ് റാവുത്തർ, സബാ സൈൻ, ഷമീർ മജീദ്, നൗഷാദ്, സുധീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.