ദോഹ: ലോക ഓട്ടിസം ദിനത്തിൽ ബോധവൽകരണ സന്ദേശവുമായി ഖത്തർ മ്യൂസിയം. ഖത്തർ മ്യൂസിയത്തിന് കീഴിലുള്ള പ്രധാന സ്ഥാപനങ്ങളായ ദോഹയിലെ മ്യൂസിയം ഒാഫ് ഇസ്ലാമിക് ആർട്ട് ദോഹ ഫയർ സ്റ്റേഷനുമാണ് ഓട്ടിസം ദിനത്തിൽ കെട്ടിടങ്ങൾക്ക് നീല നിറം നൽകി ഓട്ടിസം ദിനത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഖത്തർ മ്യൂസിയത്തിെൻറ കീഴിലുള്ള സ്ഥാപനങ്ങൾ ലോക പ്രശസ്തമായ കെട്ടിടങ്ങളോടൊപ്പം എല്ലാവർഷവും ലോക ഓട്ടിസം ദിനത്തോടനുബന്ധിച്ച് നീല വർണ്ണമണിയാറുണ്ട്. 2007ൽ ഖത്തർ ഫൗണ്ടേഷൻ ചെയർ പേഴ്സൺ ശൈഖ മൗസ ബിൻത് നാസറിെൻറ, ഓട്ടിസത്തിനായി ആഗോളതലത്തിൽ പ്രത്യേക ദിവസം അടയാളപ്പെടുത്തണമെന്ന പ്രത്യേക നിർദേശത്തിന്മേലാണ് 2008 മുതൽ ഏപ്രിൽ രണ്ടിന് ആഗോള ഓട്ടിസം ദിനമായി ആചരിച്ച് വരുന്നത്. ശൈഖ മൗസയുടെ നിർദേശത്തെയും അഭിപ്രായങ്ങളെയും കണക്കിലെടുത്ത ഐക്യരാഷ്ട്രസഭ, 2007ലെ 62യ139 പ്രമേയത്തിലൂടെ നിർദേശം എതിരില്ലാതെ പാസാക്കുകയായിരുന്നു. വിദേശകാര്യമന്ത്രാലയവും തങ്ങളുടെ കീഴിലുള്ള കെട്ടിടങ്ങൾക്ക് നീല നിറം നൽകി ഓട്ടിസം ബോധവൽക്കരണ ദിനം ആചരിച്ചു. രാജ്യത്തെ മറ്റു മന്ത്രാലയങ്ങളും കെട്ടിടങ്ങൾക്ക് നീല വർണം നൽകി ഓട്ടിസം ദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.