ഖത്തറിലെ ഇന്ത്യൻ ഓതേഴ്സ് ഫോറം സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
ദോഹ: ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ‘ഇഫ്താർ മജ്ലിസ്’ സംഗമം സംഘടിപ്പിച്ചു. ഷഹാനിയയിലെ ഫാം ഹൗസ് ടെന്റിൽ നടന്ന സംഗമത്തിൽ കുടുംബങ്ങളും കുട്ടികളും പങ്കാളികളായി. മൂന്ന് ഗ്രൂപ്പുകളായി നടന്ന പരിപാടികള്‍ തൻസീം കുറ്റ്യാടി, അൻവർ ബാബു വടകര, ഷംന അസ്മി എന്നിവർ നിയന്ത്രിച്ചു. ഓതേഴ്സ് ഫോറം പ്രസിഡന്റ് ഡോ. സാബു കെ.സി., ജനറൽ സെക്രട്ടറി ഹുസ്സൈൻ കടന്നമണ്ണ എന്നിവര്‍ സംസാരിച്ചു. ഫോറം സെക്രട്ടറി മജീദ് പുതപ്പറമ്പ്, എക്സിക്യൂട്ടിവ് മെംബർമാരായ അഷ്റഫ് മടിയാരി, അൻസാർ അരിമ്പ്ര, മുഹമ്മദ് ഹുസൈൻ വാണിമേൽ, ശ്രീകല ജിനൻ തുടങ്ങിയവര്‍ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.