ദോഹ: സ്കൂൾ അവധിക്കാലം അടിച്ചുപൊളിക്കാൻ വേനലവധി ക്യാമ്പുമായി ആസ്പയർ സോൺ. ജൂലൈ 30 മുതൽ ആഗസ്റ്റ് 10 വരെ നീളുന്ന ക്യാമ്പിൽ കുട്ടികൾക്കായി കാത്തിരിക്കുന്നത് വൈവിധ്യമാർന്ന പരിപാടികൾ. വിനോദവും സാഹസികതയും കായിക പരിപാടികളും ഉൾക്കൊള്ളിച്ചാണ് ആസ്പയർ സോൺ ഫൗണ്ടേഷൻ 12 ദിവസത്തെ വേനലവധി ക്യാമ്പ് ആരംഭിക്കുന്നത്. ബാസ്കറ്റ്ബാള്‍, വോളിബാള്‍, ഫുട്സാല്‍, റിക്രിയേഷനല്‍ ഗെയിമുകള്‍, ഫിറ്റ്നസ് സെഷനുകള്‍, സുംബ ക്ലാസുകള്‍, ഫീല്‍ഡ് ട്രിപ്പുകള്‍ തുടങ്ങി ഏറ്റവും മികച്ചതും സുരക്ഷിതവുമായ വേനല്‍ ക്യാമ്പ് തന്നെയാണ് അധികൃതര്‍ കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
വിസ്മയിപ്പിക്കുന്ന കായിക പരിപാടികൾക്കു പുറമെ കുട്ടികളുടെ ക്രിയാത്മകതയെ പരിപോഷിപ്പിക്കാന്‍ കല, കരകൗശല കോഴ്സുകളുമുണ്ട്. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒന്നുവരെ ആസ്പയര് സോണിലെ ലേഡീസ് സ്പോര്‍ട്സ് ഹാളിലാണ് ക്യാമ്പ്. ആറു മുതല്‍ ഒമ്പതു വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ക്കും ആറു മുതൽ മുതല്‍ 14 വരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കുമാണ് ക്യാമ്പില്‍ പ്രവേശനം. 1,000 റിയാലാണ് ഫീസ്. രജിസ്ട്രേഷന് ലിങ്ക്: https://www.aspirezone.qa/single-event.aspx?id=10253&lang=en
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.