ദോഹ: കോളജിലെ റാഗിംഗിലും തുടര്‍ന്നുണ്ടായ മാനസിക പീഡനങ്ങളിലും വിഷമിച്ച് മകള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഏഴുമാസം കഴിഞ്ഞിട്ടും പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ളെന്ന് പ്രവാസിയായ പിതാവ്. വടകര ചെരണ്ടത്തൂര്‍ എം എച്ച് ഇ എസ് കോളജിലെ ബി എസ് ഇ മൈക്രോ ബയോളജി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന അസ്നാസ് (18) വീട്ടിലെ കുളിമുറിയില്‍ ആത്മഹത്യ ചെയ്ത് സംഭവത്തിലാണ് അധികൃതര്‍ അനാസ്ഥ കാണിക്കുന്നതെന്ന് പിതാവ് ഹമദ് ആശുപത്രി ജീവനക്കാരനായ തോടന്നൂര്‍ തയ്യുള്ളതില്‍ അബ്ദുല്‍ ഹമീദ് ദോഹയില്‍ മലയാളി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സംഭവത്തില്‍ പ്രധാന രാഷ്ട്രീയ നേതാക്കള്‍ കോളേജ് അധികൃതര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു. തന്‍െറ സീനിയര്‍ വിദ്യാര്‍ഥികളിലൊരാളോട് പേര് ചോദിച്ചതിന്‍െറ പേരിലാണ് മകളെ റാഗ് ചെയ്തതും അവഹേളിച്ചതും.
മകള്‍ മരിച്ചപ്പോള്‍ എല്ലാ നേതാക്കളും വീട്ടില്‍ വന്ന് പിന്തുണ വാഗ്ദാനം ചെയ്യുകയുണ്ടായി. മന്ത്രി രാമകൃഷ്ണനും പാറക്കല്‍ അബ്ദുല്ല എം.എല്‍.എ യും അടക്കമുളള നേതാക്കള്‍ പറഞ്ഞത് നീതി ലഭിക്കാനുള്ള എല്ലാ സഹായങ്ങളും നല്‍കുമെന്നായിരുന്നു. എന്നാല്‍ പിന്നീട് കണ്ടത് കോളേജ് അധികൃതരുടെ നേതൃത്വത്തില്‍ സംഭവം ലഘൂകരിക്കാനുള്ള ശ്രമമായിരുന്നു. മാനേജ്മെന്‍റിന്‍െറ ഭാഗത്ത് നിന്ന് തങ്ങളുടെ വീട് സന്ദര്‍ശിക്കാനുള്ള സൗമനസ്യം പോലുമുണ്ടായില്ളെന്നും അബ്ദുല്‍ ഹമീദ് പറഞ്ഞു. പ്രവാസ ജീവിതത്തിലൂടെ കൈവരിച്ച വരുമാനം കൊണ്ടാണ് മകളെ പഠിപ്പിച്ചത്. എന്നാല്‍ സംഭവിച്ചത് ഏറ്റവും വലിയ നിര്‍ഭാഗ്യകരമായ കാര്യമായിരുന്നു. റാഗിംഗിനെ തുടര്‍ന്നുള്ള പീഡനത്തിനുശേഷം തന്‍െറ മകള്‍ കുറ്റക്കാരിയാണന്ന് വരുത്തി തീര്‍ക്കാന്‍ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. പൊതുമധ്യത്തില്‍ അപമാനിക്കുന്ന അവസ്ഥ ഉണ്ടായപ്പോഴാണ് ജീവനൊടുക്കുന്ന നിലയിലേക്ക് മകളുടെ മാനസികാവസ്ഥ എത്തിചേര്‍ന്നത്.മാനേജ്മെന്‍റിന് ആരുടെയൊക്കെയോ സഹായം ഉണ്ടെന്നു കരുതുന്നു. ജിഷ്ണു പ്രണോയ് സംഭവത്തിനു സമാനമാണ് തന്‍്റെ മകളുടെ മരണം.
എന്നാല്‍ ഇതുവരെ കുറ്റക്കാര്‍ക്കെതിരെ കുറ്റപത്രംപത്രം സമര്‍പ്പിക്കാന്‍ പോലീസിനു സാധിച്ചിട്ടില്ല. മുഖ്യമന്ത്രിയെ നേരിട്ടു കണ്ടും ഇമെയിലൂടെ പരാതി അറിയിക്കുകയും ചെയ്തു. എന്നാല്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. ആനുകൂല്യമോ ആശ്രിത നിയമനമോ തനിക്ക് ആവശ്യമില്ലായെന്നും മകളുടെ മരണത്തിന് ഉത്തരാദികളായവരെ മാതൃകാപരമായി ശിക്ഷിക്കുക എന്നതാണ് തന്‍െറ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
ഈയടുത്ത ദിവസങ്ങളില്‍ ഖത്തറിലെ കോഴിക്കോട് കോണ്‍ഗ്രസ് കൂട്ടായ്മ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച ഉയര്‍ന്നതിനത്തെുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് ഉപവാസ സമരം നടത്തിയിരുന്നു. പോലീസ് കുറ്റപത്രം സമര്‍പ്പിച്ചില്ളെങ്കില്‍ സമരവുമായി മുന്നോട്ടു പോകുമെന്ന് ഡി സി സി പ്രസിഡന്‍റ് ടി സിദ്ദീഖ് പ്രസ്താവിച്ചിട്ടള്ള കാര്യവും അബ്ദുല്‍ ഹമീദ് ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഈയടുത്ത ദിവസം ജിഷ്ണുവിന്‍്റെ വീട്ടിലത്തെിയ മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ നേരില്‍ കണ്ട് കുടുംബം പരാതി നല്‍കിയിരുന്നുവെന്നും ഹമീദ് പറഞ്ഞു.
ഏഴു അധ്യാപകരും ആറു വിദ്യാര്‍ഥികളുമുള്‍പ്പെടെ 13 പേരെ പ്രതികളാക്കി പോലീസ് കേസെടുത്തിരുന്നു.
എന്നാല്‍ കോളേജ് അദ്ധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്യാന്‍ പോലും പോലീസ് തയ്യാറായിരുന്നില്ല എന്നും അബ്ദുല്‍ ഹമീദ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.