ഏഷ്യൻ യൂത്ത് ടി.ടി ചാമ്പ്യൻഷിപ് വേദിയായ ആസ്പയർ ലേഡീസ് സ്പോർട്സ് ഹാൾ
ദോഹ: വൻകരയുടെ കൗമാരക്കാർ മാറ്റുരക്കുന്ന 27ാമത് ഏഷ്യൻ യൂത്ത് ടേബ്ൾ ടെന്നിസ് ചാമ്പ്യൻഷിപ്പിന് തിങ്കളാഴ്ച ഖത്തറിൽ തുടക്കം. 24 രാജ്യങ്ങളിൽനിന്നായി 213 പുരുഷ- വനിതാ താരങ്ങൾ മത്സരിക്കുന്ന ടൂർണമെന്റിന് ആസ്പയർ ലേഡീസ് സ്പോർട്സ് ഹാളാണ് വേദിയാകുന്നത്. തിങ്കളാഴ്ച തുടങ്ങുന്ന ചാമ്പ്യൻഷിപ് 22 വരെ നീണ്ടുനിൽക്കും. അണ്ടർ 19, അണ്ടർ 15 വിഭാഗങ്ങളിൽ ഖത്തർ ദേശീയ ടീമും മത്സരിക്കുന്നുണ്ട്. വിവിധ പ്രായവിഭാഗങ്ങളിലെ ടീം ഇനങ്ങളുടെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ ഇന്ന് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അണ്ടർ 15, 19 വിഭാഗങ്ങളിലെ സിംഗ്ൾസ്, ഡബ്ൾസ്, മിക്സഡ് ഡബ്ൾസ് മത്സരങ്ങൾക്ക് വ്യാഴാഴ്ചയാണ് തുടക്കമാവുന്നത്. ഖത്തറിൽനിന്നുള്ള 13 റഫറിമാർ ഉൾപ്പെടെ 33 പേരാണ് മത്സരം നിയന്ത്രിക്കാനുള്ളത്. ഖത്തർ ടേബ്ൾ ടെന്നിസ് അസോസിയേഷനാണ് ടൂർണമെന്റിന്റെ ആതിഥേയർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.