Posted On
date_range Updated On
date_range ചൂട് കൂടുന്നു; സർക്കാർ സ്കൂളുകളുടെ സമയക്രമത്തിൽ മാറ്റം
ദോഹ: ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ രാജ്യത്തെ സർക്കാർ സ്കൂളുകളുടെ സമയക്രമത്തിൽ മാറ്റം. മേയ് മൂന്നു മുതൽ ജൂൺ മൂന്നു വരെയുള്ള കാലയളവിലാണ് സ്കൂളുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കിയത്.
എല്ലാ ക്ലാസുകളും രാവിലെ 7 മണിക്ക് ആരംഭിക്കും. കിന്റർഗാർട്ടനുകൾ ഉച്ചക്ക് 12നും പ്രൈമറി സ്കൂളുകൾ ഉച്ചക്ക് 12.30നും ക്ലാസുകൾ അവസാനിക്കും. പ്രിപ്പറേറ്ററി, സെക്കൻഡറി ക്ലാസുകൾ ഉച്ചക്ക് 12.45നും അവസാനിക്കുന്ന രീതിയിലാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്.
അതേസമയം, സ്കൂളുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി അധ്യാപകരും ജീവനക്കാരും രാവിലെ ഏഴു മുതൽ ഉച്ചക്ക് 1.15 വരെ ജോലിയിൽ തുടരണം. വേനൽക്കാലത്ത് സ്കൂൾ വിദ്യാർഥികളുടെ ആരോഗ്യ -സുരക്ഷ സാഹചര്യങ്ങൾ മുൻനിർത്തിയാണ് ക്രമീകരണം ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.