ദോഹ: ഏഷ്യൻ സഹകരണ സംവാദം (ഏഷ്യൻ കോഒാപറേഷൻ ഡയലോഗ്^ എ.സി.ഡി) ദോഹയിൽ തുടങ്ങി. എ.സി.ഡി സെക്രട്ടറി ജനറൽ ബൻഡിറ്റ് ലിംസ്ചൂൺ ഏഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം സംബന്ധിച്ച ഖത്തറിെൻറ നിലപാടിനെ പ്രശംസിച്ചു. പരിപാടി നടത്തുന്നതിനുള്ള ഖത്തറിെൻറ ശ്രമങ്ങളെയും അംഗരാജ്യങ്ങളെ വിശ്വാസത്തിലെടുത്തുള്ള ഖത്തറിെൻറ നിലപാടുകളെയും അദ്ദേഹം പിന്തുണച്ചു. സംവാദം മൂന്നുതവണയും മാറ്റിവെച്ചിരുന്നത് ഇൗ കൂട്ടായ്മയിലെ അംഗരാജ്യങ്ങളുെട ആത്മവിശ്വാസത്തെ ഏറെ ബാധിച്ചിരുന്നു. സംവാദത്തിെൻറ ഭാവിയെ പറ്റി ഉത്കണ്ഠയും ഉടലെടുത്തിരുന്നു. 2016ൽ ആണ് കൂട്ടായ്മയുടെ അവസാന ചർച്ചായോഗം അബൂദാബിയിൽ നടന്നത്. അതിന് ശേഷം മൂന്നുവർഷങ്ങൾക്ക് ശേഷം ഖത്തറിൽ സംവാദത്തിന് േവദിയാകുന്നത് സന്തോഷകരമായ കാര്യമാണ്.
ഏഷ്യൻ അംഗരാജ്യങ്ങൾക്കിടയിൽ പരസ്പര വിശ്വാസം ഉണ്ടാക്കുന്നതിനും രാജ്യങ്ങൾക്ക് വിവിധ മേഖലകളിൽ പുരോഗതി ഉണ്ടാക്കുന്നതിനും ഖത്തർ ചർച്ചാസംഗമത്തിന് കഴിയുമെന്നും അേദ്ദഹം പറഞ്ഞു. ഇന്നാണ് വിദേശകാര്യമന്ത്രിമാർ സംബന്ധിക്കുന്ന സെഷൻ നടക്കുന്നത്. ഏഷ്യൻ സഹകരണ സംവാദത്തിെൻറ പ്രാധാന്യവും നയങ്ങളും ലക്ഷ്യങ്ങളും ഇതിൽ വിഷയമാകും.ബിസിനസ് വ്യാപാര രംഗത്ത് ഏഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിനും വളർച്ചക്കും ഉതകുന്ന ബിസിനസ് ഫോറം വ്യാഴാഴ്ച നടക്കും. മൂന്ന് ദിവസങ്ങളിൽ നടക്കുന്ന മന്ത്രിതല ഏഷ്യൻ സഹകരണ സംവാദത്തിനാണ് ദോഹ ആതിഥ്യം വഹിക്കുന്നത്. പരിപാടിക്ക് അധ്യക്ഷത വഹിക്കാൻ ഖത്തറിന് അവസരം ലഭിച്ചതിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി സന്തോഷം പ്രകടിപ്പിച്ചു. എല്ലാ തലത്തിലും ഏഷ്യൻ രാജ്യങ്ങൾ പരസ്പരം സഹകരിക്കുകയും െഎക്യത്തോടെ മുന്നോട്ടുപോകണമെന്നുമാണ് ഖത്തറിെൻറ ആഗ്രഹമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഏഷ്യൻ സഹകരണ സംവാദം (ഏഷ്യൻ കോഒാപറേഷൻ ഡയലോഗ്^ എ.സി.ഡി) 2001ലാണ് സ്ഥാപിക്കപ്പെടുന്നത്. 34 അംഗരാജ്യങ്ങളാണ് ഉള്ളത്. 2002ൽ തായ്ലാൻറിലാണ് ആദ്യ യോഗം ചേർന്നത്. 18 സ്ഥാപക രാജ്യങ്ങളാണ് അന്ന് പെങ്കടുത്തത്.2006ൽ അഞ്ചാമത്തെ യോഗത്തിന് ഖത്തർ ആണ് ആതിഥ്യം വഹിച്ചത്. അന്ന് പ്രധാനെപ്പട്ട ചില പ്രഖ്യാപനങ്ങൾ യോഗത്തിൽ നടത്തിയിരുന്നു. എ.സി.ഡിയുടെ കീഴിൽ ഉൗർജമേഖലയിൽ പരസ്പരം സഹകരിക്കുന്നതിനുള്ള എനർജി ഫോറം സ്ഥാപിക്കുന്നതായിരുന്നു ഇതിൽ പ്രധാനം. ഉൗർജമേഖലയിലെ വ്യാപാരത്തിൽ നിന്നുള്ള സാമ്പത്തിക വരവ് ഏഷ്യൻ മേഖലക്ക് ഉണ്ടാക്കുക എന്നതാണ് ഫോറത്തിെൻറ ലക്ഷ്യത്തിൽ പ്രധാനം. ഉൗർജമേഖലയിലെ വ്യാപാരം മൂലം ഏഷ്യൻ രാജ്യങ്ങൾക്ക് എല്ലാ തരത്തിലുമുള്ള നേട്ടം ഉണ്ടാകണം. ഉന്നത വിദ്യാഭ്യാസമേഖലയിൽ ആശയങ്ങളും അനുഭവങ്ങളും സാധ്യതകളും പങ്കുവെക്കുക എന്ന ആശയവും തീരുമാനത്തിൽ ഉണ്ടായിരുന്നു. വ്യത്യസ്ത മേഖലകളിൽ കഴിവുള്ളവരെ വളർത്തിയെടുക്കാനുള്ള ഇ^ യൂനിവേഴ്സിറ്റിയുടെ (ഒാൺലൈൻ യൂനിവേഴ്സിറ്റി) സ്ഥാപനവും 2006 യോഗത്തിലെ പ്രധാനപ്പെട്ട തീരുമാനമായിരുന്നു. സാമ്പത്തിക^വാണിജ്യമേഖലയിലെ ബന്ധം ശക്തിപ്പെടുത്തണം. എല്ലാ മേഖലയിലും ഉള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെ സമൂല പുരോഗതി രാജ്യങ്ങൾക്ക് ഉണ്ടാക്കാനും സംവാദത്തിലൂടെ കഴിയും.
അമീറിെൻറ സ്വീകരണം
ദോഹ: ഏഷ്യൻ സഹകരണ സംവാദം (ഏഷ്യൻ കോഒാപറേഷൻ ഡയലോഗ്^ എ.സി.ഡി) പരിപാടിക്ക് എത്തിയ ഒൗദ്യോഗിക സംഘത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സ്വീകരണം നൽകി. അമീരി ദിവാനിലായിരുന്നു സ്വീകരണം. ആദരസൂചകമായി രാത്രി ഭക്ഷണവും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.