അർജന്റീന ഫാൻസ് രക്തദാന ക്യാമ്പിന്റെ സർട്ടിഫിക്കറ്റ് സമ്മാനിക്കുന്നു
ദോഹ: അർജന്റീന ഫാൻസ് ഖത്തർ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. അൽ-സഫാ മെഡിക്കൽ പോളിക്ലിനിക്, ഖത്തർ ഇന്റർനാഷനൽ ബ്ലഡ് ഡൊണേഷൻ സെന്റർ എന്നിവരുമായി ചേർന്ന് വെള്ളിയാഴ്ച ഉച്ച രണ്ടു മുതൽ വൈകീട്ട് ആറുവരെ ഖത്തർ ബ്ലഡ് ഡൊണേഷൻ സെന്ററിൽ സംഘടിപ്പിച്ച ക്യാമ്പിൽ 100ലേറെ പേർ രക്തദാനം നിർവഹിച്ചു. രക്തദാനത്തിന് പുറമെ സൗജന്യ മെഡിക്കൽ പരിശോധന, മെഡിക്കൽ വൗച്ചർ വിതരണം, അൽ-സഫ മെഡിക്കൽ പോളിക്ലിനിക്കും അർജന്റീന ഫാൻസ് ഖത്തറും ചേർന്ന് നടപ്പിലാക്കുന്ന പ്രിവിലേജ് കാർഡ് വിതരണം എന്നിവയും നടന്നു.
ഖത്തർ ബ്ലഡ് ബാങ്കിലെ ആവശ്യകത മുന്നിൽക്കണ്ട് രണ്ടാം തവണയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വേൾഡ് കപ്പിന് മുന്നോടിയായി മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ക്യാമ്പിൽ ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി പ്രതിനിധികളും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.