അറബ് ടൂറിസം നെക്ലെസ് ഓഫ് എക്സലന്‍റ് ക്ലാസ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഏറ്റുവാങ്ങുന്നു
Posted On
date_range Updated On
date_range അറബ് ടൂറിസം 'നെക്ലെസ്' അമീറിന് സമ്മാനിച്ചു
ദോഹ: വിനോദസഞ്ചാര മേഖല ഉൾപ്പെടെ വിവിധ മേഖലകളിലെ സംഭാവനകൾക്കുള്ള അംഗീകാരമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് അറബ് ടൂറിസം നെക്ലെസ് ഓഫ് എക്സലന്‍റ് ക്ലാസ് സമ്മാനിച്ചു.
അറബ് ടൂറിസം ഓർഗനൈസേഷനാണ് അമീറിനുള്ള ആദരവായി നെക്ലെസ് സമ്മാനിച്ചത്. അമീരി ദിവാനിൽ നടന്ന കൂടിക്കാഴ്ചയിൽ അറബ് ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്‍റ് ഡോ. ബന്ദർ ബിൻ ഫഹദ് അൽ ഫഹ്ദി ആദരവ് സമ്മാനിച്ചു. ഓർഗനൈസേഷൻ പ്രതിനിധികളും ഒപ്പമുണ്ടായിരുന്നു.
വിനോദസഞ്ചാരം ഉള്‍പ്പെടെ വിവിധ മേഖലകളുടെ വികസനത്തിനായി ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അഭിനന്ദനമായാണ് അറബ് ടൂറിസം നെക്‌ലെസ് സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.