ദോഹ: അത്യുജ്ജ്വല സമ്മാനവുമായി റമദാൻ ഷോപ്പിങ് ഉത്സവത്തിന് തുടക്കംകുറിച്ച് ഖത്തറിലെ പ്രമുഖ സ്ഥാപനമായ അൻസാർ ഗാലറി. ജെറ്റൂറിന്റെ മൂന്ന് ആഡംബര കാറുകൾ സമ്മാനമായി ലഭിക്കുന്ന ‘ത്രീ കാർസ്, ഷോപ് ആൻഡ് വിൻ’ പ്രൊമോഷനാണ് തുടക്കമായത്.
അൻസാർ ഗാലറിയുടെ ഫർണിച്ചർ, ബിൽഡിങ് മെറ്റീരിയൽസ്, ലൈറ്റ്, കാർപറ്റ് വിഭാഗങ്ങളിൽനിന്ന് നടത്തുന്ന ഷോപ്പിങ്ങിലൂടെ ആഡംബര കാറുകൾ സമ്മാനമായി ലഭിക്കാനാണ് അവസരമൊരുക്കുന്നത്. മാർച്ച് എട്ടിന് തുടങ്ങിയ പ്രമോഷൻ ഏപ്രിൽ എട്ടുവരെ നീണ്ടുനിൽക്കും. 500 റിയാലിന്റെ ഷോപ്പിങ്ങിന് ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി നറുക്കെടുപ്പിൽ പങ്കെടുക്കാം. ഏപ്രിൽ 10ന് നടക്കുന്ന നറുക്കെടുപ്പിലൂടെ മൂന്നു കാറുകളുടെ വിജയികളെ കണ്ടെത്തും.
അൻസാർ ഗാലറി ബർവ, ഓൾഡ് എയർപോർട്ട്, അൽഖോർ, ഓൾഡ് ദോഹ സിറ്റി ബ്രാഞ്ച്, സൽവ റോഡ്, റയ്യാൻ, സിറ്റി സെന്റർ, എ ആൻഡ് എച്ച് തവാർ മാൾ (കാർപറ്റ്) എന്നിവിടങ്ങളിൽനിന്ന് ഷോപ്പിങ് നടത്തി വമ്പൻ സമ്മാനത്തിന് കാത്തിരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.