സ്വർണം നേടിയ ഖത്തർ ടീം

അറബ് ഗെയിംസ് ഫെൻസിങ്ങിൽ ഒരു സ്വർണം കൂടി

ദോഹ: അൽജീരിയ വേദിയാവുന്ന അറബ് ഗെയിംസിൽ ഖത്തറിന്റെ മെഡൽ കൊയ്ത്ത് തുടരുന്നു. ഫെൻസിങ് ടീം വിഭാഗത്തിലും ഖത്തരി താരങ്ങൾ​ സ്വർണമണിഞ്ഞു. കഴിഞ്ഞ ദിവസം വ്യക്തിഗത ഇനത്തിൽ നേടിയ സ്വർണത്തിനു പിന്നാലെ, അലി അൽ അത്ബ, അബ്ദുല്ല ഖലിഫ, ഖാലിദ് അൽയാഫി എന്നിവരാണ് ടീം ഇനത്തിൽ പൊന്നണിഞ്ഞത്. അലി അൽ അത്ബക്ക് ഇരട്ട മെഡൽ നേട്ടം കൂടിയായി ഇത്.

15ന് സമാപനം കുറിക്കുന്ന അറബ് ഗെയിംസിൽ വിവിധ വിഭാഗങ്ങളിൽ ഖത്തർ ടീമുകൾ മുന്നേറ്റം തുടരുകയാണ്. ഹാൻഡ്ബാളിൽ സൗദിക്കെതിരായ ജയത്തോടെ ടീം മുന്നേറി. വോളിബാളിൽ ഖത്തർ സംഘം സെമി ഫൈനലിൽ പ്രവേശിച്ചു.

Tags:    
News Summary - Another Gold in Arab Games Fencing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.