മികൈനീസിൽ ക്വാറൻറീനിൽ കഴിയുന്ന കോഴിക്കോട്​ സ്വദേശികളായ റഫീഖും റഷീദും

ക്വാറൻറീനിൽ ഒരു ഈദ്​ മുബാറക്​

കോവിഡ്​ കാലം സമ്മാനിച്ച വേറിട്ട പെരുന്നാളുകാരുമുണ്ട്​ ഇന്ന്​​. ഇവിടെ, മാത്രമല്ല ലോകത്ത്​ എല്ലായിടത്തുമുണ്ട്​ ഈ കാഴ്​ച. രാജ്യന്തര യാത്രക്കാർക്കിടയിൽ ക്വാറൻറീൻ തുടങ്ങിയതോടെയാണ്​ ഇങ്ങനെയൊരു പെരുന്നാളും പരിചയപ്പെടുന്നത്​. രണ്ട്​ ഡോസ്​ വാക്​സിൻ എടുത്ത്​ മടങ്ങിയെത്തുന്നവർക്ക്​ ജൂലൈ 12 മുതൽ ഖത്തറിൽ ക്വാറൻറീൻ ഒഴിവാക്കിയെങ്കിലും അതിന്​ മു​േമ്പ ദോഹയിലെത്തിയവർ ക്വാറൻറീനിൽ തുടരുന്നുണ്ട്​. ഹോട്ടലുകളിലും മികൈനീസുകളിലുമായി കാലം കഴിച്ചുകൂട്ടുന്നവർ.കോഴിക്കോട്​ കീഴരിയൂർ സ്വദേശി മുഹമ്മദ്​ റഫീഖ്​ ജൂലൈ ഏഴിനാണ്​ ഖത്തറിലെത്തിയത്​.

രണ്ട്​ ഡോസും എടുത്താണ്​ നാട്ടിലേക്ക്​ മടങ്ങി​യതെങ്കിലും എല്ലാവർക്കും ക്വാറൻറീൻ നിർബന്ധമായതിനാൽ, നയം മാറുമോ എന്നറിയാൻ കുറെ കാത്തിരുന്നു. പക്ഷേ, ക്വാറൻറീൻ ഒഴിവാക്കുന്നത്​ സംബന്ധിച്ച സൂചനയൊന്നുമില്ലാ​തായതോടെയാണ്​ ടിക്കറ്റെടുക്കുന്നതും വിമാനം കയറുന്നതും. ദോഹയിലെത്തി മുഖൈനീസിൽ 14 ദിനം ക്വാറൻറീനും തുടങ്ങി. തൊട്ടുപിന്നാലെ രണ്ട്​ ഡോസ്​ സ്വീകരിച്ചവർക്ക്​ ക്വാറൻറീൻ ഒഴിവാക്കുകയും ഏതാനും ദിവസങ്ങൾ കഴിഞ്ഞ്​ മികൈനീസ്​ ക്വാറൻറീൻ 14ൽനിന്ന്​ 10 കുറച്ചതുമൊന്നും റഫീഖിനെ ബാധിച്ചില്ല.

ഇന്ന്​ നാടാകെ പെരുന്നാളിന്​ ഒരുങ്ങു​േമ്പാൾ മികൈനീസിലെ നാല്​ ചുമരുകൾക്കുള്ളിൽതന്നെയാണ്​ റഫീഖ്​. കൂട്ടിന്​, പേരാ​മ്പ്ര വെള്ളിയൂരിൽനിന്നുള്ള റഷീദുമുണ്ട്​. നേരത്തെ യു.എ.ഇയിലും സൗദിയിലും ജോലിചെയ്​ത റഷീദിന്​ ആദ്യഖത്തർ യാത്രയാണിത്​.

'അതിരാവിലെ 5.10ന്​ തന്നെ പെരുന്നാൾ നമസ്​കരിക്കണം. പിന്നെയെല്ലാം മറ്റു ദിവസങ്ങളെ പോലെ തന്നെ. ഇവിടെനിന്നുമുള്ള വിഭവങ്ങൾ തന്നെയാവും ഞങ്ങളുടെ പെരുന്നാൾ സ്​പെഷലും' -റഫീഖും റഷീദും പറയുന്നു.

Tags:    
News Summary - An Eid Mubarak in the Quarantine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.