ദോഹ: രാജ്യത്തെ മുസ്ലിംകൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. പെരുന്നാൾ നമസ്കാരം രാവിലെ കൃത്യം 5.25ന് തന്നെ ആരംഭിക്കും.
നമസ്കാരത്തിനായി ഖത്തർ ഔഖാഫിന് കീഴിൽ പള്ളികളും ഈദ്ഗാഹുകളുമടക്കം 368 കേന്ദ്രങ്ങളാണുള്ളത്. 70 എണ്ണത്തിൽ സ്ത്രീകൾക്ക് പ്രാർഥനകൾക്കായി പ്രത്യേക സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ബലി പെരുന്നാളിനോടനുബന്ധിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇന്ന് ആശംസകൾ സ്വീകരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. പെരുന്നാൾ നമസ്കാരത്തിനും പ്രാർഥനക്കും ശേഷം 6.30 വരെ ശൈഖുമാർ, മന്ത്രിമാർ, ശൂറാ കൗൺസിൽ സ്പീക്കർ, മന്ത്രാലയങ്ങളിലെ അണ്ടർ സെക്രട്ടറിമാർ, ശൂറാ കൗൺസിൽ അംഗങ്ങൾ, സ്വദേശികൾ എന്നിവരിൽ നിന്ന് അമീർ ആശംസകൾ സ്വീകരിക്കും. 6.30 മുതൽ 6.45 വരെ നയതന്ത്ര പ്രതിനിധികളിൽ നിന്നുമായിരിക്കും അമീർ പെരുന്നാൾ ആശംസകൾ സ്വീകരിക്കുക.
6.45 മുതൽ ഏഴ് വരെ സായുധസേനാ, സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥൻമാർ, ദേശീയ സ്ഥാപനങ്ങ ളുടെയും വകുപ്പുകളുടെയും ഡയറക്ടർമാർ എന്നിവരിൽ നിന്നും അമീർ ആശംസകൾ സ്വീകരിക്കും. വൈകിട്ടുള്ള അസ്ർ നമസ്കാരത്തിന് ശേഷം ശൈഖുമാരിൽ നിന്നും സ്വദേശികളിൽ നിന്നും അമീർ ആശംസകൾ സ്വീകരിക്കുമെന്ന് ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.