മൽഖ റൂഹി ചികിത്സ ഫണ്ടിലേക്ക് കണ്ണൂർ പാപ്പിനിശ്ശേരി ഹിദായത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി ഖത്തർ ചാപ്റ്റർ സ്വരൂപിച്ച തുക കൈമാറുന്നു
ചികിത്സ സഹായനിധിയിലേക്ക് തുക കൈമാറി
ദോഹ: ഖത്തറിൽ എസ്.എം.എ രോഗം ബാധിച്ച അഞ്ചുമാസം പ്രായമുള്ള മൽഖ റൂഹി എന്ന കുഞ്ഞിന്റെ ചികിത്സക്കായി ഖത്തർ ചരിറ്റി സമാഹരിക്കുന്ന ചികിത്സ സഹായനിധിയിലേക്കായി കണ്ണൂർ പാപ്പിനിശ്ശേരി ഹിദായത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി ഖത്തർ ചാപ്റ്റർ സ്വരൂപിച്ച തുക കൈമാറി.
ഖത്തറിലെ മലയാളി കുടുംബത്തിലെ കുഞ്ഞിനാണ് ചികിത്സക്ക് വൻ തുക ആവശ്യമായ അപൂർവ രോഗം ബാധിച്ചത്. ആക്ടിങ് പ്രസിഡൻറ് മുഹമ്മദ് ആരിഫ്, ജനറൽ സെക്രട്ടറി അബ്ദു പാപ്പിനിശ്ശേരി എന്നിവർ ഖത്തർ ചാരിറ്റി പ്രതിനിധി മുഹമ്മദ് അൽ ഗാലിക്കിന് തുക കൈമാറി. ഭാരവാഹികളായ വി.വി. മുഹമ്മദ് ഷാഫി, എം.സി. സലിം, പി.പി. മുഹമ്മദ് ഷമീം, വി.വി. അബ്ദുൽ സലാം, മുഹമ്മദ് അസ്ലം, വി.കെ. അബ്ദുല്ല, ടി.വി. ജാസിം, ഇ.ടി. റിയാസ് അഹമ്മദ്, സി.എ. ജമാൽ എന്നിവർ പങ്കെടുത്തു. അൽ നബിത് ഗ്ലോബൽ എജുക്കേഷൻ സെൻറർ മേധാവി റസാഖ് മുസ്ലിയാർ പ്രാർഥന നിർവഹിച്ചു. ആക്ടിങ് പ്രസിഡൻറ് മുഹമ്മദ് ആരിഫ് അധ്യക്ഷത വഹിച്ചു. അബ്ദു പാപ്പിനിശ്ശേരി സ്വാഗതവും ടി.വി. യാസിർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.