ക്വാലാലംപൂരിലെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ സ്വീകരിക്കുന്നു

അമീർ മലേഷ്യയിൽ; ആസിയാൻ-ജി.സി.സി ഉച്ചകോടിയിൽ പ​ങ്കെടുക്കും

ദോഹ: മലേഷ്യയിൽ നടക്കുന്ന ആസിയാൻ -ജി.സി.സി ഉച്ചകോടിയിൽ പ​ങ്കെടുക്കാനായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി തിങ്കളാഴ്ച രാത്രിയോടെ ക്വാലാലംപൂരിലെത്തി. ജി.സി.സി-ചൈന-ആസിയാൻ രാജ്യങ്ങളുടെ സാമ്പത്തിക ഉച്ചകോടിയിലും അമീർ പ​ങ്കെടുക്കും.

ക്വാലാലംപൂർ വിമാനത്താവളത്തിൽ മലേഷ്യൻ കാർഷിക മന്ത്രി ജൊഹാരി അബ്ദുൽ ഗനി അമീറിനെ സ്വീകരിച്ചു. ഖത്തർ അംബാസഡർ സലാഹ് ബിൻ മുഹമ്മദ് അൽ സുറൂർ, മലേഷ്യൻ സർക്കാർ പ്രതിനിധികൾ എന്നിവരും പ​​ങ്കെടുത്തു. തെക്ക് കിഴക്കൻ ഏഷ്യയിലെ പത്ത് രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാൻ ഉച്ചകോടിക്ക് തിങ്കളാഴ്ചയാണ് ക്വാലാലംപൂരിൽ തുടക്കം കുറിച്ചത്. ഇതാദ്യമായാണ് ആസിയാൻ-ചൈന-ജി.സി.സി സാമ്പത്തിക ഉച്ചകോടിയും ഇതോടനുബന്ധിച്ച് നടക്കുന്നത്.

Tags:    
News Summary - Amir in Malaysia; will participate in ASEAN-GCC summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.