ദോഹ: ഖത്തറിലെ ഫുട്ബാൾ ആരാധകർ കാത്തിരുന്ന അമീർ കപ്പ് ഫൈനൽ മത്സരത്തിന്റെ ടിക്കറ്റ് വിതരണം ആരംഭിച്ചു. 54ാമത് അമീർ കപ്പിന്റെ കലാശപ്പോരാട്ടം മേയ് ഒമ്പതിന് വൈകീട്ട് 5.30ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും. ആദ്യ രണ്ട് ഡിവിഷനുകളിലായി 20 ക്ലബ്ബുകളാണ് ഇത്തവണ അമീർ കപ്പിനായി മാറ്റുരച്ചത്. ഖത്തർ ഫുട്ബാൾ അസോസിയേഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.qfa.qa വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
വിവിധ വിഭാഗങ്ങളിലായി 50, 30, 10 ഖത്തർ റിയാൽ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്. ഭിന്നശേഷിക്കാർക്ക് 10 ഖത്തർ റിയാൽ ആണ് ടിക്കറ്റ് നിരക്ക്. ഒരാൾക്ക് പരമാവധി 6 ടിക്കറ്റുകൾ വരെ വാങ്ങാം. ടിക്കറ്റുകൾ മേയ് 7 മുതൽ 'റോഡ് ടു ഖത്തർ' മൊബൈൽ ആപ്പിൽ ലഭ്യമാകും.
ഭിന്നശേഷിക്കാർക്കുള്ള ടിക്കറ്റുകൾക്കായി accessibility.tickets@sc.qa എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്. മത്സരദിവസം ഖലീഫ സ്റ്റേഡിയത്തിൽ വിപുലമായ ഫാൻ സോൺ വിവിധ കലാ -സാംസ്കാരിക പരിപാടികളും ഒരുക്കും. കൂടാതെ ലൈവ് നറുക്കെടുപ്പിലൂടെ ഭാഗ്യശാലികൾക്ക് ആകർഷകമായ സമ്മാനങ്ങളും സ്വന്തമാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.