അൽ സദ്ദ്, അൽ അറബി ടീം അംഗങ്ങൾ നൽകിയ സ്വീകരണ
ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: അമീർ കപ്പ് ജേതാക്കളായ അൽ അറബി, റണ്ണേഴ്സ് അപ്പായ അൽ സദ്ദ് ടീം അംഗങ്ങൾക്കും ഒഫീഷ്യലുകൾക്കും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സ്വീകരണം നൽകി. ലുസൈൽ പാലസിൽ നടന്ന വിരുന്നിൽ ഇരു ടീമുകളുടെയും കളിക്കാർ, പരിശീലകർ, മാനേജ്മെന്റ് അംഗങ്ങൾ, മാധ്യമപ്രവർത്തകർ, സ്പോൺസർ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി എന്നിവർ പങ്കെടുത്തു. വെള്ളിയാഴ്ച നടന്ന ഫൈനലിൽ അൽ സദ്ദിനെ 3-0ത്തിന് തോൽപിച്ചായിരുന്നു അൽ അറബി 30 വർഷത്തിനുശേഷം അമീർ കപ്പ് കിരീടം ചൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.