അമീർ കപ്പ്​ കിരീടം നേടിയ അൽ സദ്ദ്​ ടീം

അമീർ കപ്പ്​: ഷൂട്ടൗട്ടിൽ അൽ സദ്ദ്​

ദോഹ: ആവേശം അണമുറിയാത്ത പോരാട്ടം. ഇഞ്ചോടിഞ്ച്​ മാറിമറിഞ്ഞ കളി. ഒടുവിൽ പെനാൽറ്റിഷൂട്ടൗട്ടിലെ അവസാന കിക്കിൽ അമീർ കപ്പ്​ ഫൈനലിലെ കിരീട വിജയികളെ നിർണയിച്ചു. അൽ റയ്യാ​െൻറ കണ്ണീർ വീണ അൽ തുമാമ സ്​റ്റേഡിയത്തിലെ ആദ്യ വിജയികൾ കരുത്തരായ അൽ സദ്ദായി മാറി. നിശ്ചിത സമയത്തെ മത്സരം 1-1ന്​ സമനിലയിൽ പിരിഞ്ഞതോടെയാണ്​, വിധി നിർണയം ​ഷൂട്ടൗട്ടിലേക്ക്​ നീങ്ങിയത്​. കളിയുടെ 45ാം മിനിറ്റിൽ യാസിൻ ഇബ്രാഹിമിയുടെ ഗോളിലൂടെ അൽ റയ്യാനാണ്​ മുന്നിലെത്തിയത്​.

നിരവധി അവസരങ്ങൾ പാഴാക്കിയ അൽസദ്ദിന്​ ഒടുവിൽ ഭാഗ്യം പെനാൽറ്റിയിലൂടെ തന്നെയെത്തി. 57ാം മിനിറ്റിൽ സാൻറി കസോർ​ലയുടെ ​പെനാൽറ്റി സാവിയുടെ ടീമിനെ ഒപ്പമെത്തിച്ചു. സദ്ദിനും റയ്യാനും ലീഡുയർത്താൻ പിന്നെയും ഒരുപിടി അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. റയ്യാ​െൻറ കൊളംബിയൻ താരം ഹാമിഷ്​ റോഡ്രിഗസ് നിറംമങ്ങി. ഒട​ുവിലാണ്​ പെനാൽറ്റി കിരീടം നിർണയിച്ചത്​. ആദ്യ നാല്​ കിക്കുകളും ഇരു ടീമും പിഴക്കാതെ വലയിലാക്കി. എന്നാൽ, സദ്ദി​െൻറ ഷോജ കലിൽസാദ്​ എടുത്ത അഞ്ചാം കിക്ക്​ സദ്ദ്​ ഗോളി സഅദ്​ ഷീബ്​ തട്ടിയകറ്റി. പിന്നാലെ, സദ്ദി​െൻറ അവസാന കിക്ക്​ വൂ യോങ്​ ജംങ്​ അനായാസം വലയിലാക്കിയതോടെ കളി 5-4ന്​ ജയിച്ച്​ സാവിയുടെ കുട്ടികൾ വീണ്ടും കിരീടമണിഞ്ഞു.അൽ സദ്ദി​െൻറ 18ാം അമീർകപ്പ്​ കിരീട വിജയമാണിത്​. അമീർ ശൈഖ്​ തമീം ബിൻഹമദ്​ ആൽഥാനി വിജയികൾക്ക്​ കിരീടം സമ്മാനിച്ചു.

Tags:    
News Summary - Amir Cup: Al Sadd in the shootout

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.