ദോഹ: ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയം യു.എന്‍ രക്ഷാകൗണ്‍സിലില്‍ അമേരിക്ക വീറ്റോ ചെയ്ത് പരാജയപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ. ഗസ്സ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇരട്ടത്താപ്പ് കൂടുതല്‍ പ്രകടമായതായും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഐക്യരാഷ്ട്രസഭാ രക്ഷാ കൗണ്‍സിലില്‍ അൾജീരിയ കൊണ്ടുവന്ന പ്രമേയം അമേരിക്ക വീറ്റോ ചെയ്ത് പരാജയപ്പെടുത്തിയിരുന്നു. രക്ഷാ കൗണ്‍സിലിലെ 13 അംഗങ്ങളും അനുകൂലമായെങ്കിലും അമേരിക്കന്‍ നിലപാട് തിരിച്ചടിയായി. സംഭവം ഖേദകരമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, വെടിനിര്‍ത്തലിനായി ശ്രമം തുടരുമെന്നും ഖത്തര്‍ അറിയിച്ചു. ഖത്തറിനെതിരായ ഇസ്രായേല്‍ അധിക്ഷേപങ്ങള്‍ മുഖവിലക്കെടുക്കുന്നില്ല. മനുഷ്യത്വത്തിനാണ് ചര്‍ച്ചകളില്‍ പ്രഥമ പരിഗണനയെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി പറഞ്ഞു. ഗസ്സയിലെ ബന്ദികളുടെ ചികിത്സക്കുള്ള മരുന്നുകള്‍ ലഭ്യമായെന്ന് ഹമാസ് അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.