ഖത്തറിലെ ഇന്ത്യൻ അംബാസഡർ ദീപക്​ മിത്തൽ പാസ്​പോർട്​സ്​ അസിസ്​റ്റൻറ്​ ഡയറക്​ടർ ജനറൽ ബ്രിഗേഡിയർ നാസിർ ജാബിർ അലി അൽ അതിയയെ സന്ദർശിച്ചപ്പോൾ 

അംബാസഡർ പാസ്​പോർട്ട്​​ അസി. ഡി.ജിയുമായി കൂടിക്കാഴ്​ച നടത്തി

ദോഹ: ഇന്ത്യൻ അംബാസഡർ ദീപക്​ മിത്തൽ ഖത്തറിലെ പാസ്​പോർട്​സ്​ അസിസ്​റ്റൻറ്​ ഡയറക്​ടർ ജനറൽ ബ്രിഗേഡിയർ നാസിർ ജാബിൽ അലി അൽ അതിയയുമായി കൂടിക്കാഴ്​ച നടത്തി.

പുതിയ യാത്രാ നയങ്ങൾ നടപ്പാക്കിയ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്​ച. കോവിഡിൻെറ ഭാഗമായി ഏർപ്പെടുത്തിയ യാത്രാനിയന്ത്രണങ്ങളിൽ ഇളവു പ്രഖ്യാപിച്ച ഖത്തർ കഴിഞ്ഞ 12 മുതൽ രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചവർക്ക്​ ക്വാറൻറീൻ ഒഴിവാക്കിയിരുന്നു. ഖത്തറിലെ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയായെന്ന്​ ഇന്ത്യൻ എംബസി ട്വീറ്റ്​ ചെയ്​തു.


News Summary - Ambassador Passport Asst. Meet with DG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.