ദോഹ: മനുഷ്യക്കടത്തിനും ഭീകരവാദത്തിനുമെതിരെ വിട്ടുവീഴ്ചയില്ലെന്ന് ഖത്തർ. ഇതുസംബന്ധിച്ച് ന്യൂയോർക്കി ൽ ചേർന്ന ഉന്നതതല യോഗത്തിൽ ഖത്തർ പ്രതിനിധികൾ പെങ്കടുത്തു. െഎക്യരാഷ്ട്രസഭയുടെ ഭീകരവിരുദ്ധ കമ്മിറ്റി എക്സി ക്യുട്ടീവ് ഡയറക്ടേററ്റിലെ (സി.ടി.ഇ.ഡി) ഖത്തറിെൻറയും ഹോളണ്ടിെൻറയും സ്ഥിരം പ്രതിനിധികളാണ് പെങ്കടു ത്തത്. ന്യൂയോർക്കിലെ ഹോളണ്ടിെൻറ സ്ഥിരം പ്രതിനിധികളുടെ ആസ്ഥാനത്തായിരുന്നു യോഗം. യു.എൻ. കമ്മിറ്റിയുട െ അസിസ്റ്റൻറ് സെക്രട്ടറി ജനറൽ മൈഖേൽ കോനിൻസ് പെങ്കടുത്തു.
യു.എൻ കമ്മിറ്റിയുടെ ഭീകരവിരുദ്ധ റിപ്പോർട് ട് പ്രകാശനം ചെയ്തു. റിപ്പോർട്ട് സംബന്ധിച്ച കാര്യങ്ങൾക്ക് ഖത്തറും ഹോളണ്ടും സംയുക്തമായാണ് സാമ്പത്തിക പിന്തുണ നൽകുന്നത്. ഭീകരവാദവും മനുഷ്യക്കടത്തും തമ്മിലുള്ള ബന്ധം ആഴത്തിൽ പ്രതിപാദിക്കുന്നതാണ് റിപ്പോർട്ട്. ഇൗ രണ്ടു ഘടകങ്ങളും തമ്മിലുള്ള ബന്ധം തിരിച്ചറിയുക, ലോകത്തിന് മുന്നിൽ എത്തിക്കുക, സമഗ്ര പഠനം നടത്തുക എന്നിവയാണ് റിപ്പോർട്ടിെൻറ ഉൗന്നൽ. മനുഷ്യക്കടത്ത് എന്ന് പറയുന്നത് ഇക്കാലത്ത് ഏറ്റവും കൂടുതൽ ലാഭം ലഭിക്കുന്ന നിയമവിരുദ്ധ സംഘടിത കുറ്റകൃത്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ആസൂത്രിതമായാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്. മനുഷ്യാവകാശങ്ങളുെട ലംഘനമാണ് മനുഷ്യക്കടത്തിലൂടെ നടക്കുന്നത്. യുദ്ധം, സംഘർഷങ്ങൾ എന്നിവ മൂലവും മനുഷ്യക്കടത്ത് സംഭവിക്കുന്നുണ്ട്. സംഘർഷങ്ങളിലൂടെ ഇരകളാക്കപ്പെടുന്നവർ മനുഷ്യക്കടത്തിന് വിധേയരാകുന്നു. ഭീകരപ്രവർത്തനത്തിനുള്ള ഫണ്ട് കണ്ടെത്തുന്നതിെൻറ പ്രധാനഘടകം മനുഷ്യക്കടത്തായി മാറുന്നു. ഇതുവഴി എത്തുന്ന സ്ത്രീകളും പെൺകുട്ടികളും ലൈംഗികചൂഷണത്തിനും ഇരകളാക്കെപ്പടുന്നു. ഇൗ മേഖലയിലെ കുറ്റവാളികൾ ഒരിക്കലും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടരുത്. ഇതുമായി ബന്ധപ്പെട്ട ദേശീയ^അന്താരാഷ്ട്ര നിയമങ്ങൾ കൂടുതൽ ശക്തമാക്കണം. സ്വകാര്യമേഖലയുടെ കൂടി സഹായം പ്രധാനെപ്പട്ടതാണ്.
മനുഷ്യക്കടത്തിെൻറയും ഭീകരവാദത്തിെൻറയും അപകടം ലോകത്തിന് മുന്നിൽ എത്തിക്കുന്നതിൽ ഖത്തർ എന്നും പ്രതിഞ്ഞാബദ്ധമാണെന്നും ഇക്കാര്യത്തിൽ രാജ്യത്തിെൻറ നിലപാട് എന്നും ഇതുതന്നെയാണെന്നും െഎക്യരാഷ്ട്രസഭയിലെ ഖത്തർ സ്ഥിരംപ്രതിനിധി ശൈഖ ആലിയ അഹ്മദ് ബിൻ െസയ്ഫ് ആൽഥാനി പറഞ്ഞു.
ഭീകരവാദത്തിനെതിരെ ലോകത്തിെൻറ ശ്രദ്ധ എല്ലായ്പ്പോഴും ഉണ്ടാകണമെന്ന് ഖത്തർ ആഹ്വാനം ചെയ്യുന്നു. ഭീകരവാദത്തിെൻറയും മനുഷ്യക്കടത്തിെൻറയും അടിസ്ഥാന കാരണം ഒന്നുതെന്നയാണ്. ഇവ രണ്ടും തമ്മിലുള്ള ബന്ധം കെണ്ടത്തൽ എളുപ്പമാണ്. മനുഷ്യക്കടത്ത് പോലുള്ള സംഘടിത കുറ്റകൃത്യങ്ങളിൽ നിന്നാണ് ഭീകരവാദികൾ ഫണ്ട് കണ്ടെത്തുന്നത്. അപകടകരവും നിയമവിരുദ്ധവുമായ ഇത്തരം പ്രവൃത്തികൾ ഇല്ലാതാക്കാൻ ആഴത്തിലുള്ള പഠനം നടത്തണം.
ഇക്കാര്യങ്ങളൊക്കെപ്രതിപാദിക്കുന്നതാണ് െഎക്യരാഷ്ട്രസഭയുടെ സുരക്ഷാകൗൺസിലിെൻറ 2331 പ്രമേയം. ഇതിന് ഖത്തറും പങ്കാളിത്തം വഹിക്കുന്നുണ്ട്. ലോകം നേരിടുന്ന വലിയ വെല്ലുവിളിയാണ് മനുഷ്യക്കടത്ത്. ഇതിെൻറ ഇരകളെ സഹായിക്കാൻ ഖത്തർ എന്നും മുൻപന്തിയിലുണ്ട്. ഇൗ നിയമവിരുദ്ധ കാര്യങ്ങൾ ഇല്ലാതാക്കാനുള്ള സാമ്പത്തിക സ്രോതസിെൻറ പ്രധാന ഘടകം ഖത്തർ ആണ്. െഎക്യരാഷ്ട്ര സഭയുടെ ഭീകരവാദവിരുദ്ധ ആഗോള നീക്കങ്ങളില പ്രധാന പങ്കാളിയാണ് ഖത്തർ. ഖത്തർ ഇൗയടുത്ത് ആഫ്രിക്കൻ യൂനിയൻ കമ്മീഷനുമായി കരാർ ഒപ്പിട്ടുണ്ട്. യൂനിയനുമായി സഹകരിച്ച് കുടിേയറ്റക്കാരുടെ ക്ഷേമത്തിനായി ഫണ്ട് ഉണ്ടാക്കാനാണിത്. 20 മില്ല്യൻ ഡോളർ ആണ് ഇൗയിനത്തിൽ സഹായം ലഭ്യമാക്കുക. കുടിയേറ്റക്കാരുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാനാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.