ദോഹ: അൽ വക്റ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റി. എമർജൻസി വിഭാഗം ഇന്നലെ അർധരാത്രി മുതൽതന്നെ അടച്ചെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിച്ചു. അൽ വക്റ ആശുപത്രി കോവിഡ്-19 രോഗികൾക്ക് മാത്രമായി പ്രവർത്തിപ്പിക്കുന്നതിെൻറ ഭാഗമായാണ് നടപടി. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വലിയ തോതിൽ വർധിച്ചതിന് പിന്നാലെയാണ് അൽ വക്റ ആശുപത്രി കോവിഡ് രോഗികൾക്ക് മാത്രമായി നീക്കിവെക്കാനുള്ള തീരുമാനം. കോവിഡ് രോഗികളുടെ ചികിത്സക്കായി ആശുപത്രികളുടെ ശേഷി ഉയർത്തുന്നതിെൻറ ഭാഗമായാണ് തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ആശുപത്രി കോവിഡ് രോഗികൾക്ക് മാത്രമായിരിക്കുമെന്നും എച്ച്.എം.സി ട്വീറ്റ് ചെയ്തു.
വക്റയിലെയും സമീപപ്രദേശങ്ങളിലെയും താമസക്കാർക്ക് അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികളും എച്ച്.എം.സി നിർദേശിച്ചിട്ടുണ്ട്.
ജീവന് ഭീഷണിയില്ലാത്ത അടിയന്തര കേസുകൾക്കായി രാവിലെ ഏഴുമുതൽ വൈകീട്ട് മൂന്നുവരെ എച്ച്.എം.സിയുടെ എമർജൻസി കൺസൾട്ടേഷൻ സർവിസ് നമ്പറായ 16000ത്തിൽ ബന്ധപ്പെടണം. ജീവന് ഭീഷണി നേരിടുന്ന കേസുകളിൽ. ദോഹ ഹമദ് ജനറൽ ആശുപത്രിയിലെ േട്രാമ, അടിയന്തര വിഭാഗങ്ങൾ എല്ലാ ദിവസവും മുഴുവൻ സമയവും പ്രവർത്തനസജ്ജമായിരിക്കും. ജീവന് ഭീഷണിയില്ലാത്ത അടിയന്തര കേസുകൾക്കായി പി.എച്ച്.സി.സിക്ക് കീഴിലുള്ള എട്ട് അടിയന്തര ചികിത്സ കേന്ദ്രങ്ങളിലും ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.