ദോഹ: ഉംസലാലിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തി ലീ ഗ് ജേതാക്കളായ അൽ സദ്ദ് സീ സൺ അവസാനിപ്പിച്ചു. ജാസിം ബിൻ ഹമദ് സ്റ്റേഡ ിയത്തിൽ നടന്ന അവസാന ലീഗ് പോരാട്ടത്തിൽ അക്രം അഫീഫ് ഇരട്ടഗോളുമായി മുന്നിട്ട് നിന്നപ്പോൾ ഹസൻ അൽ ഹൈദൂസ്, ബൂഅലാം ഖൗഖി, അലി അസദല്ല, ഹസൻ പലാങ് എന്നിവർ ഓരോ ഗോൾ വീതം നേടി.
ദുഹൈലിനേക്കാൾ ഏഴ് പോയൻറ് കൂടുതൽ നേടിയാണ് കഴിഞ്ഞ തവണ കൈവിട്ട കിരീടം അൽ സദ്ദ് വീണ്ടും ഷോക്കേസിലേക്കെത്തിക്കുന്നത്. അൽ അഹ്ലിക്കെതിരെ രണ്ടിനെതിരെ ഏഴ് ഗോളിെൻറ വമ്പൻ ജയത്തോടെയാണ് സാവിയുടെ സദ്ദ് കിരീടം ഉറപ്പിച്ചത്. മറ്റൊരു മത്സ രത്തിൽ അൽ അറബിയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് പരാജയപ്പെടുത്തി ദുഹൈലും വിജയത്തോടെ സീ സൺ അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.