ദോഹ: സ്റ്റാർസ് ലീഗിലെ തകർപ്പൻ ജയത്തോടെ അൽസദ്ദ് അമീർ കപ്പ് ഫൈനലിനായി ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അൽ ഗറാഫയെ 6-4നാണ് മുൻ സ്പാനിഷ് ഇതിഹാസം സാവി ഹെർണാണ്ടസിെൻറ ടീം തോൽപിച്ചത്. വെള്ളിയാഴ്ച അൽ റയ്യാനെതിരായ കിരീടപ്പോരാട്ടത്തിനുള്ള ഒരുക്കങ്ങൾക്കു മുമ്പാണ് ടീമിന് ഉൗർജം നൽകുന്ന ജയം. അമീർ കപ്പിൽ 17 തവണ ജേതാക്കളാണ് അൽ സദ്ദ്. കഴിഞ്ഞ വർഷത്തെ ഫൈനലിൽ അൽഅറബിയെ തോൽപിച്ചാണ് ഇവർ കിരീടം ചൂടിയത്. സ്റ്റാർസ് ലീഗിൽ നിലവിൽ അൽസദ്ദ് ആറ് കളിയും ജയിച്ച് ഒന്നാം സ്ഥാനത്താണ്. ഒരു ജയം മാത്രമുള്ള റയ്യാൻ ആറാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.