‘അൽമീറ’യുടെ ശാഖകളിൽ റമദാൻ ഓഫർ പ്രഖ്യാപിച്ചു

ദോഹ: രാജ്യത്തെ സ്വദേശികളുടെ കൂട്ടു സംരംഭമായ ഏറ്റവും വലിയ സൂപ്പർമാർക്കറ്റ് ശ്രൃഖല ‘അൽമീറ’ എല്ലാ ശാഖകളിലും റമദാൻ ഓഫർ പ്രഖ്യാപിച്ചു. 
രാജ്യത്തുടനീളം മുപ്പത്താറ് ശാഖകളാണ് അൽമീറക്കുള്ളത്. ഇതിന് പുറമെ കതാറയിൽ  ഒരുക്കുന്ന ‘മീറ റമദാൻ’ സ​​െൻററിലും വിലക്കുറവ് ഉണ്ടായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അൽമീറയുടെ ശാഖകളിൽ 1438 ഇനങ്ങൾ വാങ്ങിയ വിലക്കാണ് വിൽക്ക​ുക. റമദാനി​​െൻറ ഐശ്വര്യം ഒരു മാസക്കാലം അൽമീറയോടൊപ്പം എന്ന ആശയമാണ് ഈ സൂപ്പർമാർക്ക് സഹകരണ സംഘം പ്രചരിപ്പിക്കുന്നത്. ഈ ഒരു മാസക്കാലം പൊതു ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ മുടക്ക് മുതൽ മാത്രം ഈടാക്കി നൽകുക വഴി രാജ്യത്തെ ജനങ്ങളോടുള്ള വലിയ ബാധ്യതയാണ് തങ്ങൾ പൂർത്തിയാക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 

അൽമീറയിൽ മാത്രമല്ല തങ്ങളുടെ ചുവട് പിടിച്ച് മറ്റ് സൂപ്പർമാർക്കറ്റുകളും റമദാൻ മാസത്തിൽ വില കുറച്ച് വിൽക്കാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്ന് അൽമീറആക്ടിംഗ് സി.ഇ.ഒ കോപ്സ്​ ലോബാർഡ് വ്യക്തമാക്കി. കഴിഞ്ഞ ഏതാനും വർഷങ്ങളായി പരിശുദ്ധ റമദാൻ മാസം മുടക്ക് മുതലിന് അവശ്യ സാധനങ്ങളും അല്ലാത്തവയും ഉപഭോക്താക്കൾക്ക് നൽകാനുള്ള തീരുമാനം വലിയ തോതിലാണ് സ്വീകരിക്കപ്പെട്ടത്. 

ഈ വർഷം ഇങ്ങനെ വിൽക്കുന്ന ഇനങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തുകയാണ് ചെയ്തിരിക്കുന്നത്. അൽമീറക്ക് വിപണി കണ്ടെത്താനുള്ള മാർഗമെന്ന നിലക്കല്ല ഈ തീരുമാനമെന്നും അൽമീറയെ സംബന്ധിച്ച് അത്തരമൊരു പരസ്യം ആവശ്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നൻമയുടെ മാസം എല്ലാവർക്കും ആസ്വദിക്കാൻ കഴിയട്ടെയെന്ന ആഗ്രഹവും സമൂഹത്തോടുള്ള കടപ്പാടി​​െൻറ പൂർത്തീകരണവുമാണ് ഈ തീരുമാനത്തിലൂടെ തങ്ങൾ നടപ്പിലാക്കുന്നതെന്ന് സി.ഇ.ജ അറിയിച്ചു. 

ഇത് ഹിജ്റ വർഷം 1438 എന്നത് അംഗീകരിച്ച് കൊണ്ടാണ് 1438 ഇനങ്ങൾ വിലക്കുറവിെൻ്റ ഗണത്തിൽ പെടുത്തിയതെന്നും കോപ്സ്​ ലോബാർഡ് വ്യക്തമാക്കി.

Tags:    
News Summary - almeera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.