അ​ൽ​മ​വാ​സിം ട്രാ​ൻ​സ്​​ലേ​ഷ​ൻ സ​ർ​വി​സ് ഓ​ഫി​സ്​​ മു​ഐ​ത​ർ തൗ​ബ സ്​​ട്രീ​റ്റി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

അ​ൽ​മ​വാ​സിം ട്രാ​ൻ​സ്​​ലേ​ഷ​ൻ സ​ർ​വി​സ്​ ഉ​ദ്​​ഘാ​ട​നം

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ ബി​സി​ന​സ് ഗ്രൂ​പ്പാ​യ അ​ൽ​മ​വാ​സിം ട്രാ​ൻ​സ്​​ലേ​ഷ​ന്‍റെ മൂ​ന്നാ​മ​ത്തെ ഓ​ഫി​സ് (ലീ​ഗ​ൽ ഫോ​ർ ട്രാ​ൻ​സ്​​ലേ​ഷ​ൻ ആ​ൻ​ഡ് സ​ർ​വി​സ്) മു​ഐ​ത​ർ തൗ​ബ സ്ട്രീ​റ്റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

ഖ​ത്ത​റി​ൽ ബി​സി​ന​സ് ചെ​യ്യു​ന്ന​വ​ർ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​കു​ന്ന നി​യ​മ​പ​ര​മാ​യ സ​ഹാ​യ​ങ്ങ​ളും ട്രാ​ൻ​സ്​​ലേ​ഷ​ൻ, ക​മ്പ​നി ഫോ​ർ​മേ​ഷ​ൻ, കോ​ട​തി സം​ബ​ന്ധ​മാ​യ സ​ർ​വി​സു​ക​ൾ മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കാ​ൻ ഇ​തു​വ​ഴി സാ​ധ്യ​മാ​ക്കാ​മെ​ന്ന്‌ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഷ​ഫീ​ഖ് അ​ൽ​ഹു​ദ​വി പ​റ​ഞ്ഞു.

ഖ​ത്ത​ർ, ദു​ബൈ, ഈ​ജി​പ്ത്, ഇ​ന്ത്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​യി ഓ​ഫി​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തോ​ടൊ​പ്പം, മി​ക​ച്ച സേ​വ​ന​ത്തി​ലൂ​ടെ ഖ​ത്ത​റി​ൽ സ്വീ​കാ​ര്യ​ത​യും വി​ശ്വാ​സ്യ​ത​യും നേ​ടി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തു​ർ​ക്കി, യൂ​റോ​പ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ വ​ള​രെ വേ​ഗം ഓ​ഫി​സു​ക​ൾ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കു​മെ​ന്നും ഫി​ഫ വേ​ൾ​ഡ് ക​പ്പ് ഭാ​ഗ​ധേ​യ​ത്വം നി​ർ​ണ​യി​ക്കാ​ൻ പ്രാ​പ്ത​മാ​ണെ​ന്നും മാ​നേ​ജ​ർ ഹ​മീ​ദ് എ​ട​വ​ണ്ണ​പ്പാ​റ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സി.​കെ.​എ​സ്​ ലി​മൗ​സി​ൻ, അ​ൽ​മ​വാ​സിം അ​ക്കാ​ദ​മി, അ​ൽ​മ​വാ​സിം ട്രാ​ൻ​സ്​​ലേ​ഷ​ൻ ആ​ൻ​ഡ് സ​ർ​വി​സ്, അ​ൽ​മ​വാ​സിം ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സ് സം​രം​ഭ​ങ്ങ​ൾ ഇ​തി​നു​പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. സ​യ്യി​ദ് മു​ർ​ഷി​ദ് ഹു​ദ​വി ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മാ​നേ​ജ​ർ റി​യാ​സ് ഹു​ദ​വി, അ​ഫ്സ​ൽ ഐ.​സി.​സി, ഗ​ഫാ​ർ ഭ​വ​ൻ​സ് സ്കൂ​ൾ പി.​ആ​ർ.​ഒ ആ​ഷി​ഖ് പു​ല്പ​റ​മ്പി​ൽ, സൈ​ഫു അ​രി​മ്പ്ര, മ​റ്റു പ്ര​മു​ഖ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Almawasim Translation Service Launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.